നെല്ലിമുത്തശ്ശിക്ക് പുതുജന്മം; സ്നേഹക്കൂടൊരുക്കി കുരുന്നുകള്‍

മരത്തിന്റെ ചില്ലകളെല്ലാം മുറിച്ചു മാറ്റിയ ശേഷം മരത്തിനു ചുറ്റും നിശ്ചിത അകലത്തിൽ വൃത്താകൃതിയിൽ മണ്ണ് മാറ്റി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് പിഴുതെടുത്ത മരം ക്രെയിൻ ഉപയോഗിച്ച് സ്കൂൾ മുറ്റത്തിന്റെ മറ്റൊരു വശത്ത‌് നട്ടുവച്ചു. മുറിച്ച ചില്ലകൾ വീണ്ടും തളിർക്കാനുള്ള മരുന്ന് പുരട്ടി ചാക്കുകൊണ്ട് മൂടി. രണ്ട് നേരം കൃത്യമായി വെള്ളം നനച്ച് കുട്ടികളും സ്കൂൾ ജീവനക്കാരും ചേർന്ന് നെല്ലിമരത്തെ പരിചരിച്ചു.ഒക്ടോബർ രണ്ടിന‌് മാറ്റിനട്ട മരത്തിൽ കഴിഞ്ഞ ദിവസമാണ് പുതിയ തളിരുകളുണ്ടായാത്.

നെല്ലിമുത്തശ്ശിക്ക് പുതുജന്മം; സ്നേഹക്കൂടൊരുക്കി കുരുന്നുകള്‍

പി.പി. അജിത്

തിരുവനന്തപുരം: കെട്ടിടം വികസിക്കുമ്പോഴും മുറ്റത്തെ നെല്ലിമരം നശിക്കാതെ സംരക്ഷിച്ച് മാതൃകയാവുകയാണ് പട്ടം ഗേൾസ് സ്കൂൾ അധികൃതർ. അടിസ്ഥാന സൗകര്യ വികസനത്തിനായി സ്കൂളിനെ തിരഞ്ഞെടുത്തതിൽ കുട്ടികളും അദ്ധ്യാപകരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ സൗകര്യങ്ങൾ വികസിക്കുന്നതിന്റെ ഭാഗമായി സ്കൂൾ മുറ്റത്തെ നെല്ലി മരം മുറിച്ചു മാറ്റേണ്ടി വരുമെന്ന അറിയിപ്പ് ഇവരെ ദുഃഖത്തിലാഴ്ത്തി.

ഏഴു പതിറ്റാണ്ടായി സ്കൂളിന് തണലേക്കുന്ന നെല്ലിമുത്തശ്ശിയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചു. അവസാനം ഒരു മാർഗം കണ്ടെത്തി. 'ട്രീ ട്രാൻസ്പ്ലാന്റേഷൻ', ജേക്കമ്പ് എന്ന രക്ഷിതാവാണ് മരം പറിച്ചു നടുന്ന വിദ്യയെ ഓർമ്മപ്പെടുത്തി രംഗത്തു വന്നത്. നിർദ്ദേശത്തിന് പി.ടി.എയും സ്കൂൾ അധികൃതരും പൂർണ്ണ പിന്തുണയും അറിയിച്ചു.

മരത്തിന്റെ ചില്ലകളെല്ലാം മുറിച്ചു മാറ്റിയ ശേഷം മരത്തിനു ചുറ്റും നിശ്ചിത അകലത്തിൽ വൃത്താകൃതിയിൽ മണ്ണ് മാറ്റി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് പിഴുതെടുത്ത മരം ക്രെയിൻ ഉപയോഗിച്ച് സ്കൂൾ മുറ്റത്തിന്റെ മറ്റൊരു വശത്ത‌് നട്ടുവച്ചു. മുറിച്ച ചില്ലകൾ വീണ്ടും തളിർക്കാനുള്ള മരുന്ന് പുരട്ടി ചാക്കുകൊണ്ട് മൂടി. രണ്ട് നേരം കൃത്യമായി വെള്ളം നനച്ച് കുട്ടികളും സ്കൂൾ ജീവനക്കാരും ചേർന്ന് നെല്ലിമരത്തെ പരിചരിച്ചു.ഒക്ടോബർ രണ്ടിന‌് മാറ്റിനട്ട മരത്തിൽ കഴിഞ്ഞ ദിവസമാണ് പുതിയ തളിരുകളുണ്ടായാത്.

ഗാന്ധി ജയന്തിദിനത്തിൽ മാറ്റിവച്ച മരത്തിന് ചുറ്റും 'സബർമതി സൗഹൃദ പഠനോദ്യാനം' എന്ന പേരിൽ ചെറിയ പാർക്കും സ്കൂൾ അധികൃതർ ഒരുക്കി.സ്നേഹക്കൂട് എന്ന പേരിൽ ലൗ ബേർഡ്സിന്റെ കൂടും ഒരുക്കിയിട്ടുണ്ട്. മരം മുറിച്ചു കളയുകയായിരുന്നു ഏറ്റവും എളുപ്പമെന്നിരിക്കെ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സമൂഹത്തിന‌് മാതൃകയാകാനുമാണ‌് മാറ്റിനട്ടതെന്ന‌് പി.ടി.എ പ്രസിഡന്റ് അജിത്ത് കുമാർ പറഞ്ഞു. സ്കൂളിലെ അദ്ധ്യാപികയുടെ മകളും എൻജിനിയറുമായ എം.എസ് അനവദ്യയാണ് പാർക്ക് രൂപകൽപ്പന ചെയ്തത്.

വീണ്ടു തളിർത്ത തങ്ങളുടെ നെല്ലിമരം കായിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കുട്ടികൾ.

Read More >>