പിണക്കം മറന്നു; മുലായത്തിന് വോട്ട് തേടി മായാവതി

യു.പിയിലെ മെയിന്‍പൂരിയില്‍ എസ്പി-ബിഎസ്പി സംയുക്ത റാലിയിലാണ് ഇരുവരും ഒരുമിച്ചത്.

പിണക്കം മറന്നു; മുലായത്തിന് വോട്ട് തേടി മായാവതി

കാല്‍നൂറ്റാണ്ടിലെ പിണക്കം മറന്ന് മോദിക്കെതിരെ ബി.എസ്.പി നേതാവ് മായാവതിയും എസ്.പി നേതാവ് മുലായം സിങും വേദി പങ്കിട്ടു. മുലായം സിങ് മത്സരിക്കുന്ന യു.പിയിലെ മെയിന്‍പൂരിയില്‍ എസ്പി-ബിഎസ്പി സംയുക്ത റാലിയിലാണ് ഇരുവരും ഒരുമിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ നടത്തിയ പ്രസംഗത്തില്‍ മായാവതിയെ സ്വാഗതം ചെയ്തും പിന്തുണക്ക് നന്ദി അറിയിച്ചും കഴിഞ്ഞകാല ശത്രുതക്ക് വിരാമമിട്ടുവെന്ന് മുലായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ വ്യാജ പിന്നാക്കക്കാരനായ നേതാവല്ല മുലായം സിങ് യാദവെന്ന് മായാവതി വിശദീകരിച്ചു. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ വലിയ ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. വര്‍ഷങ്ങള്‍കൊണ്ട് മുലായം സിങ് യാദവ് ഏറെ മാറിയിരിക്കുന്നു. എസ്.പിയുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ടത് ഉറപ്പു വരുത്താന്‍ നിരവധി നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

Read More >>