ജോളി ജോണ്‍സണൊപ്പം കോയമ്പത്തൂരില്‍ ഒന്നിച്ചു താമസിച്ചു, പോയത് എന്‍.ഐ.ടി സ്റ്റഡി ടൂര്‍ എന്ന പേരില്‍- അന്വേഷണം കോയമ്പത്തൂരിലേക്ക്

കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന

ജോളി ജോണ്‍സണൊപ്പം കോയമ്പത്തൂരില്‍ ഒന്നിച്ചു താമസിച്ചു, പോയത് എന്‍.ഐ.ടി സ്റ്റഡി ടൂര്‍ എന്ന പേരില്‍- അന്വേഷണം കോയമ്പത്തൂരിലേക്ക്

വടകര: കൂടത്തായി ദുരൂഹമരണക്കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. പ്രജികുമാര്‍ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോയമ്പത്തൂരില്‍ തെളിവെടുക്കാന്‍ അനുമതി നല്‍കണമെന്ന പൊലീസിന്റെ അപേക്ഷ കോടതി സ്വീകരിച്ചു.

ഇതോടെ, ജോളി അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്കു കൂടി നീട്ടി. പതിനെട്ടാം തിയ്യതി നാലു മണി വരെയാണ് നീട്ടിയത്. മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ ഈ മാസം 19ന് പരിഗണിക്കും.

കോയമ്പത്തൂരില്‍ തെളിവെടുക്കണം എന്നതിന് പുറമേ, പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണത്തിന് കൂടി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒക്ടോബര്‍ പത്തിനാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടിത പ്രതികലായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്.

മുഖ്യപ്രതി ജോളിക്ക് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കോയമ്പത്തൂരില്‍ ഒന്നിച്ചു താമസിച്ചിട്ടുണ്ട്. എന്‍.ഐ.ടി സ്റ്റഡി ടൂര്‍ എന്ന പേരിലായിരുന്നു കോയമ്പത്തൂര്‍ യാത്ര. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

>തിരുപ്പതിയിലും പോയി

ടോം തോമസിന്റെ മരണശേഷം ജോണ്‍സണ്‍, എം.എം.മാത്യു എന്നിവര്‍ പൊന്നാമറ്റത്ത് നിത്യസന്ദര്‍ശകരായിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി. അടുത്ത സുഹൃത്തായ ജോണ്‍സനൊപ്പം തിരുപ്പതി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ജോളി പലതവണ യാത്ര ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

രാത്രി വൈകിയും ടെലിഫോണില്‍ ഇരുവരും തമ്മില്‍ ദീര്‍ഘസംഭാഷണം നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോണ്‍സണുമായി ബന്ധം ദൃഢമായതോടെ ഷാജുവിനെ വകവെരുത്താന്‍ ആലോചിച്ചിരുന്നതായി ജോളി നേരത്തെ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജോണ്‍സണിന്റെ മൊഴി രേഖപ്പെടുത്തിയത്. അനുമതി ലഭിക്കാതെ പ്രദേശം വിട്ടുപോകാന്‍ പാടില്ലെന്ന് ജോണ്‍സണിന്

പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കട്ടപ്പനയിലെ ജോത്സ്യന്‍ രാമകൃഷ്ണനെ അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്.പി കെ.ജി സൈമണ്‍ ചോദ്യം ചെയ്തു. ശാസ്ത്രീയ പരിശോധനയുടെ ചുമതലയുള്ള എസ്.പി ദിവ്യ ഗോപിനാഥ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി.

>കൂടുതല്‍ അറസ്റ്റുണ്ടായേക്കും

കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ്, ജോളിയുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. പരാതിക്കാരനായ പൊന്നാമറ്റത്ത് റോജോയും റെഞ്ചിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരേയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി വടകരയിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന മാരത്തോണ്‍ മൊഴിയെടുപ്പില്‍ നിര്‍ണായകമായ ചില വിവരങ്ങളും രേഖകളും റോജോ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

Read More >>