നിങ്ങളുടെ ബ്രാന്‍ഡ് വാല്യു അറിയില്ലേ? മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നു- സി.ബി.എസ്.ഇക്കെതിരെ ഹൈക്കോടതി

നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നുവെന്ന് സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് കോടതി പറഞ്ഞു.

നിങ്ങളുടെ ബ്രാന്‍ഡ് വാല്യു അറിയില്ലേ? മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നു- സി.ബി.എസ്.ഇക്കെതിരെ ഹൈക്കോടതി

കൊച്ചി: കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 29 പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ എഴുതാനാകാതെ പോയ സംഭവത്തില്‍ സി.ബി.എസ്.ഇക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി. നിങ്ങളുടെ ബ്രാന്‍ഡ് വാല്യൂ അറിയില്ലേ എന്നും എന്തു കൊണ്ടാണ് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കാത്തത് എന്നും കോടതി ചോദിച്ചു.

നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നുവെന്ന് സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് കോടതി പറഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

അംഗീകാരം ഇല്ലാതിരുന്നതിനാല്‍ അരൂജാസ് ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഈ സാഹചര്യത്തില്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ ഹൈക്കോടതിയെ സമീപിച്ചത്.

മുന്‍ കാലങ്ങളില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പരീക്ഷക്കിരുന്നിട്ടും ഈ വര്‍ഷം എന്താണ് സംഭവിച്ചതെന്ന് സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

Next Story
Read More >>