മുള്ളന്‍ ചക്കയുടെ മണം പടര്‍ന്നു; വിമാനം നിലത്തിറക്കി

ഇന്തോനേഷ്യയിലാണു സംഭവം. ജക്കാര്‍ത്തയില്‍ നിന്ന് ബക്കുളുവിലേക്ക് പറക്കുകയായിരുന്ന വിമാനമാണു യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് നിലത്തിറക്കിയത്

മുള്ളന്‍ ചക്കയുടെ മണം പടര്‍ന്നു; വിമാനം നിലത്തിറക്കി

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ബക്കുളുവിലേക്ക് പോവുകയായിരുന്നു ശ്രീവിജയ എയര്‍ ലൈനിന്റെ യാത്രാവിമാനം. ഏകദേശം രണ്ട് ടണ്‍ മുള്ളന്‍ ചക്കയും (ഡുറിയാൻ) വിമാനത്തിന്റെ കാര്‍ഗോയില്‍ ഉണ്ടായിരുന്നു. നന്നായി പഴുത്ത മുള്ളന്‍ ചക്കയുടെ മണം വിമാനത്തില്‍ പരന്നതാണു വിനയായത്.


വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു മണം. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനമാണെങ്കില്‍ , വണ്ടി നിറുത്തി ഇറങ്ങിപ്പോകാം. ഇതങ്ങനെയല്ലല്ലോ. യാത്രക്കാര്‍ പരാതിയുമായി വിമാനജീവനക്കാരെ സമീപിച്ചു. ആദ്യമൊക്കെ അതിനെ പ്രതിരോധിച്ച ജീവനക്കാര്‍ പിന്നീട് , യാത്രക്കാരുടെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു. ആമിര്‍ സിദാന്‍ എന്ന യാത്രക്കാരനാണു , പ്രതിഷേധത്തിനു തുടക്കമിട്ടത്. വിമാനത്തില്‍ നടന്ന കാര്യങ്ങള്‍ വളരെ വിശദമായി തന്നെ ആമിര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.

മുള്ളന്‍ ചക്ക ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പൊതുഗതാഗത സംവിധാ‍ാനം ഉപയോഗിച്ച് കൊണ്ട് പോകുന്നതിനു നിയന്ത്രണമുണ്ട്. പഴുത്താല്‍ ഉള്ള അസഹ്യമായ മണം തന്നെയാണു നിയന്ത്രണത്തിനു കാരണം.

ഇന്തോനേഷ്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്ന വിഭവമാണു മുള്ളന്‍ ചക്ക. മലേഷ്യ, ബ്രൂണോ രാജ്യങ്ങളിലും കരുതലോടെയാണു ഇതിന്റെ ക്യഷി.

Read More >>