നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് നാളെ മുതല്‍ വിലക്ക്
| Updated On: 18 April 2019 3:42 PM GMT | Location : srinagar
നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാളെ മുതല്‍ വിലക്കേര്‍പ്പെടുത്തി. നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വ്യാപാരത്തിന്റെ പേരില്‍ പാകിസ്ഥാന് അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറന്‍സി വിതരണമെന്നിവയാണ് നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് വിലക്കിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.