കോഴിക്കോട് പുഷ്പമേള 25 മുതല്‍

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭക്ഷണശാലകളും മേളയിൽ സജ്ജമാക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചികൾ ഫുഡ്‌കോർട്ടിലുണ്ടാകും. ഫെബ്രുവരി മൂന്നിന് പ്രദർശനം അവസാനിക്കും.

കോഴിക്കോട് പുഷ്പമേള 25 മുതല്‍By Alvesgaspar - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=3427848

കോഴിക്കോട്: കാലിക്കറ്റ് അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കാലിക്കറ്റ് ഫ്ളവർഷോ 25 മുതൽ കോഴിക്കോട് ബീച്ചിൽ നടക്കും. പത്തു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന വിപണന മേളയിൽ വൈവിദ്ധ്യമാർന്ന പൂക്കളും ചെടികളുമാണ് ഒരുക്കിയിരിക്കുന്നത്. 25ന് വൈകീട്ട് മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രദർശനം ഉല്‍ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാകലക്ടർ സാംബശിവ റാവു അദ്ധ്യക്ഷത വഹിക്കും.

20,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇത്തവണ പ്രദർശനം സജ്ജമാക്കുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഓർക്കിഡ് പൂക്കൾ മേളയുടെ ആകർഷകമാണ്. അടക്ക സുഗന്ധവിള ഗവേഷണകേന്ദ്രം, കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ സ്റ്റാളുകളുണ്ടാകും. കൂത്താളി ജില്ലാ കൃഷി ഫാം, തിക്കോടി തെങ്ങുൽപാദന കേന്ദ്രം സ്റ്റാളുകളിൽ നിന്ന് ആധുനിക കാർഷിക ഗവേഷണ ഫലമായി ഉത്പാദിച്ച തൈകളും വിത്തുകളും പ്രദർശനത്തിൽ വിൽപനക്കൊരുക്കും. കേരളത്തിനകത്തും പുറത്തുമുള്ള മികച്ച 20ഓളം നഴ്‌സറികൾ, പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്ന സ്റ്റാളുകൾ, കാർഷികോപകരണങ്ങളുടെ വിൽപന എന്നിവയും മേളക്കെത്തുന്നവർക്കായി ഒരുക്കും. 50രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30രൂപ. സംഘമായി എത്തുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇളവുകളുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

പുഷ്പമേളയുടെ പ്രചരണാർത്ഥം 24ന് വൈകീട്ട് നഗരത്തിൽ പുഷ്പാലംകൃത വാഹനങ്ങളുടെ ഘോഷയാത്ര നടക്കും. വിവിധ മത്സരങ്ങളാണ് മേളയുടെ മറ്റൊരു പ്രത്യേകത. പൂച്ചെട്ടികളും പുഷ്പ സംവിധാന കലകളുമായി ബന്ധപ്പെട്ട 50ൽപരം മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കും. മേളയിലെത്തുന്നവർക്കായി ദിവസേന രാത്രി ഏഴിന് കലാപരിപാടികൾ അരങ്ങേറും. മേളയുടെ പ്രധാന ആകർഷണമായ പുഷ്പരാജപുഷ്പറാണി മത്സരം ഈമാസം 26ന് വൈകീട്ട് നടക്കും. കോളജ് വിദ്യാർത്ഥികൾക്കാണ് ഇത്തവണ മത്സരിക്കാൻ അവസരമുള്ളത്.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭക്ഷണശാലകളും മേളയിൽ സജ്ജമാക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചികൾ ഫുഡ്‌കോർട്ടിലുണ്ടാകും. ഫെബ്രുവരി മൂന്നിന് പ്രദർശനം അവസാനിക്കും.

ഫ്ളവര്‍ ഷോയ്‌ക്കെത്തിച്ച ചെടികളും തൈകളും അവസാനദിവസം ഡിസ്‌കൗണ്ട് നിരക്കിൽ വിൽപന നടത്തും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ കെ.വി സക്കീർഹുസൈൻ, സെക്രട്ടറി പി.കെ കൃഷ്ണനുണ്ണി രാജ, അഡ്വ. തോമസ് മാത്യു, അഡ്വ. എം. രാജൻ, അഡ്വ. ജെയിംസ് ജേക്കബ് കൈനടി, പുത്തൂർമഠം ചന്ദ്രൻ പങ്കെടുത്തു.

Read More >>