ടി കെ മുഹമ്മദ് മാസ്റ്റർ പ്രഥമ മാദ്ധ്യമ- സാഹിത്യ പുരസ്ക്കാരം കെ വി നദീറിനും, താഹിർ ഇസ്മയിലിൽ ചങ്ങരംകുളംകുളത്തിനും

മാദ്ധ്യമ വിഭാഗത്തിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച തീരത്ത് ദുരിതത്തിര എന്ന പരമ്പയ്ക്കാണ് കെ.വി നദീറിന് അവാർഡ്. സാഹിത്യ വിഭാഗത്തിൽ കേരളീയ കലാ സംസ്കാരത്തെ കുറിച്ചുള്ള ലേഖനങ്ങൾ സമാഹരിച്ച താഹിർ ഇസ്മായിലിന്റെ 'വഴിചൂട്ടുകൾ' എന്ന കൃതിയുമാണ് അവാർഡിനർഹമായത്

ടി കെ മുഹമ്മദ് മാസ്റ്റർ പ്രഥമ മാദ്ധ്യമ- സാഹിത്യ പുരസ്ക്കാരം കെ വി നദീറിനും, താഹിർ ഇസ്മയിലിൽ ചങ്ങരംകുളംകുളത്തിനും

പൊന്നാനി: മാദ്ധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായിരുന്ന ടി.കെ.മുഹമ്മദ് മാസ്റ്ററുടെ പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി. സി.ഡബ്യു.എഫ്) ഏർപ്പെടുത്തിയ പ്രഥമ ടി കെ മുഹമ്മദ് മാസ്റ്റർ മാദ്ധ്യമ-സാഹിത്യ പുരസ്കാരം കെ.വി.നദീറിനും, താഹിർ ഇസ്മായിലിനും.

മാദ്ധ്യമ വിഭാഗത്തിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച തീരത്ത് ദുരിതത്തിര എന്ന പരമ്പയ്ക്കാണ് കെ.വി നദീറിന് അവാർഡ്. സാഹിത്യ വിഭാഗത്തിൽ കേരളീയ കലാ സംസ്കാരത്തെ കുറിച്ചുള്ള ലേഖനങ്ങൾ സമാഹരിച്ച താഹിർ ഇസ്മായിലിന്റെ 'വഴിചൂട്ടുകൾ' എന്ന കൃതിയുമാണ് അവാർഡിനർഹമായത്. കെ പി രാമനുണ്ണി, സി രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.


ഈ മാസം 20ന് തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.കേരള സ്‌റ്റേറ്റ് മൈനോറിറ്റി ബോർഡ് കോർപ്പറേഷൻ ചെയർമാൻ പ്രൊഫ.എ.പി.അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കെ.പി.രാമനുണ്ണി, സി രാധാകൃഷ്ണൻ ,ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ എ.കെ.മുസ്തഫ, ഒ.കെ.ഉമ്മർ, സി.വി.മുഹമ്മദ് നവാസ്, ഇ.വി.അബ്ദുൾ അസീസ്, കെ.അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു .


താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം , തത്സമയത്തില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം - വിഷാദത്തിന്റെ അലകളുയർത്തിയ ആർദ്ര ഗംഭീര ശബ്ദം .

Read More >>