വീണ്ടും ആധാര്‍ 'കളി': വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കണമെന്ന് തെര. കമ്മിഷന്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം എന്നിവയ്ക്കു മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്ന് സുപ്രിംകോടതി ഉത്തരവുണ്ട്

വീണ്ടും ആധാര്‍ കളി: വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കണമെന്ന് തെര. കമ്മിഷന്‍

ന്യൂഡല്‍ഹി: വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമന്ത്രാലയത്തിന് കത്തെഴുതി. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

വോട്ടര്‍പട്ടികയില്‍ വ്യാജ ഏന്‍ട്രികള്‍ ഇല്ലാതാക്കാനും കള്ളവോട്ട് തടയാനും നീക്കം സഹായകരമാകുമെന്ന് കമ്മിഷന്‍ കത്തില്‍ പറയുന്നു.

നേരത്തെ, ആധാര്‍കാര്‍ഡുമായി വോട്ടര്‍ ഐ.ഡി കാര്‍ഡ് ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലായിരുന്നു. ഇതുവരെ 32 കോടി വോട്ടിങ് ഐഡികള്‍ ആധാറുമായി ബന്ധിപ്പിച്ചതായി കമ്മിഷന്‍ വ്യക്തമാക്കി.

2015 ഫെബ്രുവരിയിലാണ് കമ്മിഷന്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ കമ്മിഷന്‍ ഉത്തരവ് 2015 ഓഗസ്റ്റില്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം എന്നിവയ്ക്കു മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്നും കോടതി ഉത്തരവിട്ടിരുന്നു.

Read More >>