കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം

സെപ്തംബറിലാണ് ഇദ്ദേഹം അറസ്റ്റിലായിരുന്നത്.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. 25 ലക്ഷത്തിന്റെ ബോണ്ടിലാണ് ഡല്‍ഹി ഹൈക്കോടതി ഡി.കെയ്ക്ക് ജാമ്യം അനുവദിച്ചത്.

കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടു പോകരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. സെപ്തംബറിലാണ് ഇദ്ദേഹം അറസ്റ്റിലായിരുന്നത്.

ഇന്ന് രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ ശിവകുമാറിനെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

കര്‍ണാടക കോണ്‍ഗ്രസിലെ തന്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ തകരാതിരിക്കാനായി കിണഞ്ഞു പരിശ്രമിച്ചിരുന്നു.

ഇടഞ്ഞു നിന്ന എം.എല്‍.എമാരുമായി കൂടിയാലോചനകള്‍ നടത്തിത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ മുംബൈയിലെ റിസോര്‍ട്ടിലായിരുന്നു ഇടയാന്‍ സാദ്ധ്യതയുള്ള എം.എല്‍.എമാരെ താമസിപ്പിച്ചിരുന്നത്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരുടെ ചാക്കിട്ടുപിടിത്തം തടയാനായി 44 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഇദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ തന്നെയാണ് താമസിപ്പിച്ചിരുന്നത്.

ഇതിനു ശേഷമാണ് ആദായ നികുതി വകുപ്പ് ഡി.കെയുടെ കതകില്‍ മുട്ടിയത്. 2017 ഓഗസ്റ്റ് മുതല്‍ ഇദ്ദേഹത്തിന്റെ നിരവധി സ്വത്തുക്കളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.

Read More >>