കോണ്‍​ഗ്രസ് ശ്രമിച്ചത് തീവ്രവാദം വളര്‍ത്താന്‍: എച്ച് രാജ

എറണാകുളത്ത് ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍​ഗ്രസ് ശ്രമിച്ചത് തീവ്രവാദം വളര്‍ത്താന്‍: എച്ച് രാജ

കൊച്ചി: ആർട്ടിക്കിൾ 370 താൽക്കാലികമായി നിലനിർത്തി ഭരണഘടനയുടെ മറവിൽ രാജ്യത്തും ലോകം മുഴുവനും ഭീകരവാദവും തീവ്രവാദവും വളർത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അടുത്ത മാസത്തോടെ തുടക്കമാകും. സെപ്റ്റംബർ 11 മുതൽ ബൂത്തുതലത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഒക്ടോബർ 11 മുതൽ മണ്ഡലം തലത്തിലും നവംബർ 11 മുതൽ ജില്ലാതലത്തിലും പുതിയ അംഗത്വ അടിസ്ഥാനത്തിലുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.കെ പത്മനാഭൻ, ഒ രാജഗോപാൽ എം.എൽ.എ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More >>