കണ്ണൂര്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രദീപിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ഷാള്‍ അണിയിച്ചു.

കണ്ണൂര്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രദീപ് വട്ടിപ്രം സിപിഎമ്മില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 ന് പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രദീപിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ഷാള്‍ അണിയിച്ചു. കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിപിഎമ്മില്‍ ചേര്‍ന്നതായി പ്രദീപ് വട്ടിപ്രം പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കെഎസ്യു ജില്ലാ ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പ്രദീപ് വട്ടിപ്രം 28 വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 ന് പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഊരുവിലക്കാണെന്ന് കാട്ടിയാണ് പ്രദീപ് രാജി സമര്‍പ്പിച്ചത്.

കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചായിരുന്നു അന്ന് രാജി സമര്‍പ്പിച്ചത്. ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതിയുള്ളതായും പ്രദീപ് വട്ടിപ്രം ആരോപിച്ചിരുന്നു. കെ.സുധാകരന്‍ അഴിമതിക്ക് കൂട്ടുനിന്നെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിരുന്നു.


Read More >>