സാമ്പത്തിക ശാസ്ത്രത്തില്‍ അടിസ്ഥാന വിവരമുള്ള ഒരാളെ ധനമന്ത്രി ആക്കിക്കൂടേ? കോണ്‍​ഗ്രസ്

ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നുമാണ് നിർമല സീതാരാമൻ പറഞ്ഞിരുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ അടിസ്ഥാന വിവരമുള്ള ഒരാളെ ധനമന്ത്രി ആക്കിക്കൂടേ? കോണ്‍​ഗ്രസ്

ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിൽ അടിസ്ഥാന വിവരമുള്ള ഒരാളെ കേന്ദ്ര ധനകാര്യ മന്ത്രിയാക്കണമെന്ന് കോൺ​ഗ്രസ്. ഇന്ത്യയുടെ സാമ്പത്തികെ വളർച്ചയെ അമേരിക്കയുടേതും ചൈനയുടേതുമായി താരതമ്യപ്പെടുത്തിയ ധനമന്ത്രി നിർമല സീതാരാമന്‍റെ പരാമർശത്തിനെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാവും വക്താവുമായ സഞ്ജയ് ഝാ രംഗത്തെത്തിയത്.

രാജ്യത്ത് ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് നിർമല സീതാരാമൻ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യക്കു വിവരവും വിദ്യാഭ്യാസവുമുള്ള പുതിയ ധനമന്ത്രി വേണമെന്ന ആവശ്യം കോൺ​ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നുമാണ് നിർമല സീതാരാമൻ പറഞ്ഞിരുന്നത്.

അമേരിക്കയും ജർമ്മനിയും ചൈനയുമൊക്കെ തകർച്ചയിലാണെന്നായിരുന്നു നിർമ്മല സീതാരാമൻറെ വാദം. അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന നിർമലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് കോൺ​ഗ്രസ് വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ ആവശ്യമുണ്ട്. ബഹുമാനപ്പെട്ട സ്ത്രീ പറഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അമേരിക്കയെക്കാളും ചൈനയെക്കാളും കൂടുതലാണെന്നാണ്. പക്ഷേ മാഡം, 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം. ചൈനയുടേത് 14.8 ലക്ഷം കോടിയും. ഇന്ത്യയുടേതാകട്ടെ, 2.8 ലക്ഷം കോടിയും- സഞ്ജയ് ഝാ ട്വിറ്ററിൽ കുറിച്ചു.

Next Story
Read More >>