കാമറൂൺ മെസ്സി ബ്ലാസ്റ്റേഴ്‌സിൽ

27വയസുകാരനായ മെസ്സി 2013ൽ എഫ്എപി യാഉണ്ടേയിലാണ് തന്റെ കരിയർ ആരംഭിച്ചത്

കാമറൂൺ മെസ്സി ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി:കാമറൂൺ മുന്നേറ്റ നിരതാരം സ്ട്രൈക്കെർ റാഫേൽ എറിക്ക് മെസ്സി ബൗളി കേരളാ ബ്ലാസ്റ്റേഴ്‌സിൽ. 186സെന്റിമീറ്റർ ഉയരമുള്ള ഇടത് കാൽ കളിക്കാരനായ മെസ്സി ബൗളി സെന്റർ ഫോർവേഡ് പൊസിഷനിലേക്കാകും ബ്ലാസ്റ്റേഴ്‌സ് ലൈനപ്പിൽ എത്തുക. 27വയസുകാരനായ മെസ്സി 2013ൽ എഫ്എപി യാഉണ്ടേയിലാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ, എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്.

2016ലെ കാമറൂണിയൻ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമിൽ അംഗമായിരുന്ന മെസ്സി ട്വന്റിഫോർ ലീഗ് ഫിക്സ്ചറിൽ 14ഗോളുകളും നേടിയിരുന്നു. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക് ചൈനീസ്, ഇറാനിയൻ ലീഗുകൾ കളിച്ച പരിചയ സമ്പത്തുമുണ്ട്.

മെസ്സി ബൗളിയെ ടീമിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇൽക്കോ ശറ്റോറി പറഞ്ഞു. ഞങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വന്തം "മെസ്സി" ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുൻനിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാൻ കഴിയുന്ന സ്‌ട്രൈക്കറാണ് അദ്ദേഹം. മെസ്സി ടീമിന് കൂടുതൽ ശക്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനായി താൻ മികച്ച പ്രകടനം കാഴ്ച വെക്കാൻ ശ്രമിക്കുമെന്ന് മെസ്സി ബൗളി പറഞ്ഞു.

സീസണിലെ ലക്ഷ്യങ്ങൾ എന്താണെന്നതിനെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ചേരുന്നതിന്റെ ആവേശത്തിലാണ് താൻ. പരിശീലന വേളയിലും തുടർന്നുള്ള ഓരോ മത്സരത്തിലും ടീമിലെ മറ്റുള്ളവരോടൊപ്പം ടീമിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി പരിശ്രമിക്കും. ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ഒരു ക്ലബ് കുടുംബത്തിന്റെ ഭാഗമാകുന്ന സന്തോഷത്തിലാണ് താനെന്നും സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.

Next Story
Read More >>