മുസ്‌ലിം നാമം വേണ്ട; നിസാമാബാദിന്റെ പേരുമാറ്റണമെന്ന് ബി.ജെ.പി എം.പി

തെലങ്കാനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് നിസാമാബാദ്.

മുസ്‌ലിം നാമം വേണ്ട; നിസാമാബാദിന്റെ പേരുമാറ്റണമെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: തെലങ്കാനയിലെ നിസാമാബാദിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി ഡി അരവിന്ദ്. നഗരത്തിന് ഇന്ദുര്‍ എന്ന പേരിടണമെന്നാണ് എം.പിയുടെ ആവശ്യം. 'നിസാമാബാദ് എന്ന പേര് ശകുനമില്ലെന്ന് ജനം കരുതുന്നു. ഇന്ദുര്‍ എന്ന പേരിനൊപ്പമാണ് ജനങ്ങളുടെ വികാരം. ഹിന്ദു, ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇന്ദുര്‍- അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് നിസാമാബാദ്.നിസാമാബാദ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഹൈദരാബാദ് ഭരണാധികാരികള്‍ ആയിരുന്ന നൈസാമിന്റെ പേരില്‍ നിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്.

Read More >>