മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍; വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം

കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.

മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍; വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരകള്‍ക്ക് സൗജന്യഭക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധിത മേഖലകളില്‍ ഭക്ഷണം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ പോലും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 18 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 130 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

45 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഇതോടെ കലാപം അമര്‍ച്ച ചെയ്യാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. കൊല്ലപ്പെട്ടവരില്‍ മിക്കവര്‍ക്കും വെടിയേറ്റിരുന്നു. വെടിയേറ്റ് 45ല്‍ അധികം ആളുകള്‍ ചികിത്സയിലുണ്ട്. മരണ സംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്.

Next Story
Read More >>