ബാരാമതിയില്‍ അജിത് പവാറിന് കൂറ്റന്‍ ജയം; കെട്ടിവെച്ച തുക നഷ്ടമായി ബി.ജെ.പി

ബി.ജെ.പിയുടെ ഗോപിചന്ദ് പദാല്‍ക്കര്‍ അടക്കമുള്ള എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച തുക നഷ്ടമായി

ബാരാമതിയില്‍ അജിത് പവാറിന് കൂറ്റന്‍ ജയം; കെട്ടിവെച്ച തുക നഷ്ടമായി ബി.ജെ.പി

ബാരാമതി: എന്‍.സി.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ ഏതുവിധേയനയും തോല്‍പ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. 1,60,965 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് പവാറിന്റെ ജയം.

ബി.ജെ.പിയുടെ ഗോപിചന്ദ് പദാല്‍ക്കര്‍ അടക്കമുള്ള എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച തുക നഷ്ടമായി. മണ്ഡലത്തില്‍ നിന്ന് പവാറിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 25 വര്‍ഷം മുമ്പ് ബാരാമതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പവാര്‍ വിജയം കണ്ടിരുന്നു.

മൊത്തം 1,90,362 വോട്ടാണ് ഇദ്ദേഹത്തിന് കിട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 29,397 വോട്ടും. ഏതുവിധേനയും അജിത് പവാറിനെ തോല്‍പ്പിക്കുമെന്ന് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ വെല്ലുവിളിക്കിടെയും എന്‍.സി.പിക്കു വേണ്ടി സംസ്ഥാനത്തുടനീളം പ്രചാരണത്തിന് എത്തിയ അജിത് പവാര്‍ സ്വന്തം മണ്ഡലത്തില്‍ കുറച്ചു സമയം മാത്രമാണ് ചെലവഴിച്ചിരുന്നത്. മകള്‍ സുനേത്രയായിരുന്നു പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്.

Read More >>