പുല്‍വാമ ഭീകരാക്രമണക്കേസില്‍ ഗുരുതര വീഴ്ച; എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചില്ല- പ്രതിക്ക് ജാമ്യം!

മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് എന്‍ഐഎ വിശദീകരണം

പുല്‍വാമ ഭീകരാക്രമണക്കേസില്‍ ഗുരുതര വീഴ്ച; എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചില്ല- പ്രതിക്ക് ജാമ്യം!

ഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് ജാമ്യം. കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് പ്രതി യൂസഫ് ചോപ്പാന് ജാമ്യം ലഭിച്ചത്.

മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് എന്‍ഐഎ വിശദീകരണം. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കസാണ് യൂസഫ് ചോപ്പനെതിരെ ചുമത്തിയിരിക്കുന്നത്. 2019 ഫെബ്രുവരി 14 ന് ആണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്.

അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജഡ്ജ് പ്രവീണ്‍സിങ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് മലയാളിയടക്കം 40 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ആദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ചാവേര്‍ ഭീകരന്‍ ഓടിച്ച് വന്ന കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുല്‍വാമയും ബാലാക്കോട്ടിലെ മിന്നലാക്രമണവും പ്രചാരണ വിഷയമാക്കിയിരുന്നു.

Next Story
Read More >>