37ാം ജന്മദിനം പുകവലിച്ചാഘോഷിച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരേ ട്രോള്‍ പ്രളയം

പ്രിയങ്ക ഇതാദ്യമല്ല വിവാദങ്ങളില്‍ പെടുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യാ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിനു ശേഷം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്.

37ാം ജന്മദിനം പുകവലിച്ചാഘോഷിച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരേ ട്രോള്‍ പ്രളയം

സ്ത്രീകള്‍ പുകവലിക്കാമോ? ഇന്ത്യന്‍ സംസ്‌കാരത്തിന് ഇനിയും പിടികിട്ടാത്ത ഒരു ജനുസ്സാണ് പുകവലിക്കാരായ സ്ത്രീകള്‍. പുകവലിക്കാരി സ്ത്രീകളെ കാണുമ്പോഴാണ് ഇന്ത്യന്‍ സംസ്‌ക്കാരം ആഞ്ഞടിക്കുന്നത്. ആ സാംസ്‌കാരികാഘാതത്തിന്റെ അവസാന ഇരയാണ് പ്രിയങ്ക ചോപ്ര. തന്റെ 37 ാം ജന്മദിനം ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന ഫോട്ടോയാണ് പ്രിയങ്കയെ ട്രോളന്മാരുടെ ഇഷ്ടക്കാരിയാക്കിയത്.

ഇതിനോടകം വൈറലായ ഈ ചിത്രത്തില്‍ പ്രിയങ്ക സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുകയാണ്. അമ്മ മധു ചോപ്ര സിഗാര്‍ വലിക്കുന്നു. ഭര്‍ത്താവ് നിക്ക് ജോണ്‍സ് ഭക്ഷണം കഴിക്കുന്നു.

ഫോട്ടോ വൈറലായതോടെ പ്രതിഷേധവുമായി ചിലരെത്തി. മലിനീകരണരഹിതമായ ദീവാളിയെന്ന കാമ്പയിനില്‍ സജീവമായിരുന്ന പ്രിയങ്കയോട് ചിലര്‍ ചരിത്രം ഓര്‍മ്മിപ്പിച്ചു. ചെറുപ്പം മുതല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള പ്രിയങ്കയോട് ആരോഗ്യം ശ്രദ്ധിക്കാനായിരുന്നു ചിലരുടെ ഉപദേശം.

പ്രിയങ്ക ഇതാദ്യമല്ല വിവാദങ്ങളില്‍ പെടുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യാ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിനു ശേഷം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്.
Read More >>