26 വർഷം മുമ്പുള്ള വാറന്റിൽ മാദ്ധ്യമ പ്രവർത്തകന് അറസ്റ്റ് : പൊലീസിനു കോടതിയുടെ വിമർശനം

തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രിയാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹിസ്ബുൾ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദ്ദീന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിന് 1990ൽ ജമ്മു-കശ്മീരിൽ പൊലീസ് കേസ്സെടുത്ത എട്ട് മാദ്ധ്യമ പ്രവർത്തകരിൽ ഒരാളാണ് ഗുലാം.

26 വർഷം മുമ്പുള്ള വാറന്റിൽ മാദ്ധ്യമ പ്രവർത്തകന് അറസ്റ്റ് : പൊലീസിനു കോടതിയുടെ വിമർശനം

26 വർഷം പ​ഴ​ക്ക​മു​ള്ള കേ​സ്സി​ന്റെ പേ​രി​ൽ അ​ർദ്ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​മ്മു-കശ്മീ​രിൽ ഉ​ർ​ദു ഭാ​ഷയിൽ പ്രസിദ്ധീകരിക്കുന്ന ദി​ന​പ്പ​ത്രം ഡെ​യ്ലി അ​ഫാ​ഖി​ന്റെ പ്രസാധകനും മാദ്ധ്യമപ്രവർത്തകനുമായ ഗു​ലാം ജീ​ലാ​നി ഖ​ദ്രി​യെ​യാ​ണ് (63) തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹിസ്ബുൾ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദ്ദീന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിന് 1990ൽ ജമ്മു-കശ്മീരിൽ പൊലീസ് കേസ്സെടുത്ത എട്ട് മാദ്ധ്യമ പ്രവർത്തകരിൽ ഒരാളാണ് ഗുലാം. എട്ട് പേരിൽ മൂന്നു പേർ മരിച്ചു. 1993ൽ പുറപ്പെടുവിച്ച് വാറന്റിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ഖ​ദ്രി​യെ ജാ​മ്യ​ത്തി​ൽ​വി​ട്ടു. പൊലീസ് നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച ശ്രീനഗർ ചീഫ് ജുഡിഷ്യൻ മജിസ്‌ട്രേറ്റ് പൊലീസിനെ രൂക്ഷമായി വിമർശിച്ചു. 26 വർഷം പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്നു കോടതി ചോദിച്ചു. കുറ്റവാളിയെങ്കിൽ രണ്ടു തവണ പാസ്പോർട്ട് വെരിഫിക്കഷേൻ നൽകിയത് എങ്ങനെ എന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

അറസ്റ്റിൽ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. കശ്മീരിലെ മാദ്ധ്യമ സ്വാതന്ത്രത്തിന് എതിരെയുള്ള ആക്രമണമാണിതെന്നു അവർ പറഞ്ഞു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വാ​റ​ന്റ് ന​ട​പ്പാ​ക്കാ​ൻ പൊലീ​സ് എ​ന്താ​ണ് ഇ​ത്ര വൈ​കി​യ​തെ​ന്ന് ഖ​ദ്രി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് മൊ​റി​ഫ​ത് ചോ​ദി​ക്കു​ന്നു. മരുന്നും ചെരുപ്പും എടുക്കാൻ അനുവദിച്ചില്ലെന്നും ബലം പ്രയോ​ഗിച്ചെന്നു മോറിഫത് പറയുന്നു. ര​ണ്ടു വ​ർ​ഷം മുമ്പ് പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യും സ്റ്റേ​ഷ​നി​ലെ​ത്തി. എ​ന്നി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ത്ത പൊ​ലീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ർദ്ധരാ​ത്രി റെ​യ്ഡ് ന​ട​ത്തി ഖ​ദ്രി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. പ​ക​ൽ​സ​മ​യ​ത്ത് പൊലീ​സി​നു തി​ര​ക്കാ​യി​രു​ന്നു എ​ന്നാ​ണ് അ​ർ​ദ്ധ​രാ​ത്രി അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച പൊ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം.

Read More >>