17ാം വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തി ഫെഡറര്‍

28 വർഷത്തിനിടെ ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 37 കാരനായ ഫെഡറർ.

17ാം വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തി ഫെഡറര്‍

17ാം വിമ്പിൾഡൺ ക്വാർട്ടറിലെത്തി ലോക മൂന്നാം നമ്പർ താരം റോജർ ഫെഡറർ. ഫെഡററിന്റെ 55ാം ഗ്രാൻഡ് സ്ലാം ക്വാർട്ടറാണിത്. ഇറ്റലിയുടെ മാറ്റെയ ബെർറെറ്റിനിയെ 74 മിനുറ്റ് നീണ്ട അവസാന മത്സരത്തിൽ പരാജയപ്പെടുത്തിയാണ് ഫെഡറർ അവസാന എട്ടിൽ ഇടം നേടിയത്. സ്‌കോർ: 6-1,6-1, 6-2. വിമ്പിൾഡണിൽ ഫെഡററുടെ 99ാം ജയമാണിത്.

28 വർഷത്തിനിടെ ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 37 കാരനായ ഫെഡറർ. 91ൽ ജിമ്മി കോണോർസ് 39ാം വയസ്സിൽ യു.എസ് ഓപൺ ക്വാർട്ടറിലെത്തിയിരുന്നു.

Read More >>