11 സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍: എന്‍.എസ്.എസ്.ഒ

പട്ടികയിൽ തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. 2017-2018 കാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 11.4 ശതമാനമാണ്.

11 സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍: എന്‍.എസ്.എസ്.ഒ

ന്യൂഡൽഹി: 2017-2018 വര്‍ഷത്തില്‍ പതിനൊന്നു സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് ദേശീയ സാമ്പിൾ സർവ്വേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. വാർഷിക വ്യാവസായിക സർവേ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഹരിയാന, അസം, ഝാർഖണ്ഡ്, കേരള, ഒഡീഷ, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ കൂടതലുള്ളത്. 2011-2012 കാലയളവിൽ പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ 2017-2018 പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 2011-2012 കാലയളവിൽ അവസാനമായി സർവേ നടത്തിയപ്പോൾ ഒമ്പത് സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് ദേശീയതലത്തിലുള്ളതിനോക്കാൾ കൂടുതലായിരുന്നു.

പട്ടികയിൽ മുന്നിൽ കേരളം

പട്ടികയിൽ തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. 2017-2018 കാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 11.4 ശതമാനമാണ്. 2011-2012 കാലയളവിൽ ഇത് 6.7 ശതമാനമായിരുന്നു. രണ്ടാംസ്ഥാനത്ത് ഹരിയാനയാണ് (8.6ശതമാനം), അസം (8.1%) പഞ്ചാബ് (7.8%) ജൂൺ-ജൂലൈ മാസങ്ങളിലെ കണക്കുകൾപ്രകാരമാണ് 19 സംസ്ഥാനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2017-20-18 കാലയളവിൽ ദേശീയതലത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2011-2012 കാലയളവിൽ ഇത് 2.3 ശതമാനമായിരുന്നു.

താഴെ ഛത്തീസ്ഗഢ്

പട്ടികയിൽ ഏറ്റവും താഴെ ഛത്തീസ്ഗഢ് ആണ്. 2017-2018 കാലയളവിൽ ഛത്തീസ്ഗഢിലെ തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനമാണ്. തൊഴിലില്ലായ്മാ നിരക്ക് മദ്ധ്യപ്രദേശിൽ 4.5ശതമാനവും പശ്ചിമബംഗാളിൽ 4.6ശതമാനവുമാണ്. പട്ടികയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയവ.

തൊഴിലില്ലായ്മ നിരക്ക് (2011-2012, 2017-2018)

കേരളം - 6.7, 11.4

ഹരിയാന - 2.8, 8.6

അസം - 4.7, 8.1

പഞ്ചാബ് -2.2, 7.8

ഝാർഖണ്ഡ്- 2.5, 7.7

തമിഴ്‌നാട്- 2.2, 7.6

ഉത്തരാഖണ്ഡ് -3.2, 7.6

ബീഹാർ -3.5, 7.2

ഒഡീഷ- 2.4, 7.1

ഉത്തർപ്രദേശ് -1.5, 6.4

ഹിമാചൽപ്രദേശ്- 1.3, 5.5

ജമ്മുകാശ്മീർ -3.5, 5.3

രാജസ്ഥാൻ - 1.2, 5.0

മഹാരാഷ്ട്ര - 1.4, 4.9

ഗുജറാത്ത് -0.5, 4.8

കർണ്ണാടക -1.6, 4.8

പശ്ചിമബംഗാൾ -3.2, 4.6

മദ്ധ്യപ്രദേശ് -1.0, 4.5

ഛത്തീസ്ഗണ്ഡ് - 1.5, 3.3

ഇന്ത്യയിൽ മൊത്തം -2.3, 6.1

Read More >>