വ്യാജ സമ്മാനം: തട്ടിപ്പ് നടത്തിയ 80 പേരെ യു.എ.ഇയില്‍ അറസ്റ്റ് ചെയ്തു

വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രഹസ്യ നമ്പറും ചോർത്തിയാണ് സംഘം പണം തട്ടിയിരുന്നത്.

വ്യാജ സമ്മാനം: തട്ടിപ്പ് നടത്തിയ 80 പേരെ യു.എ.ഇയില്‍ അറസ്റ്റ് ചെയ്തു

സമ്മാനം അടിച്ചെന്ന് വ്യാജ വാഗ്ദാനം നൽകി വൻ തുകകൾ തട്ടിയെടുത്ത 80 പേരെ യു.എ.ഇയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് മാസത്തിനിടെയാണ് അബുദാബി പോലീസ് ഇത്തരം മാഫിയകളെ വലയിലാക്കിയത്. തട്ടിയെടുത്ത പണം ഇരകളായവർക്ക് മടക്കി നൽകിയതായി പോലീസ് പറഞ്ഞു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രഹസ്യ നമ്പറും ചോർത്തിയാണ് സംഘം പണം തട്ടിയിരുന്നത്.

ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഫോണിൽ സന്ദേശം അയച്ചോ വിളിച്ചോ ആണ് തട്ടിപ്പ്. സമ്മാനത്തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള നടപടിക്കെന്ന പേരിലാണ് പണം ആവശ്യപ്പെടുക. കടമെടുത്ത് പണം നൽകിയവർ പോലും തട്ടിപ്പിനിരയായവരിലുണ്ട്. തട്ടിപ്പാണെന്നു തിരിച്ചറിയുമ്പോഴേക്കും വൻ തുക നഷ്ടപ്പെട്ടിരിക്കും. ഇപ്രകാരം 6511 ദിർഹം നഷ്ടപ്പെട്ട ഇന്ത്യക്കാരനാണ് കേസു കൊടുത്തത്. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് സംഘം വലയിലാകുന്നത്.

നിയമലംഘകർക്കു 6 മാസം തടവും 2 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ. ഇരയുടെ മനോനില അളക്കുന്ന തട്ടിപ്പുകാർ പല കാരണങ്ങളും പറഞ്ഞ് വീണ്ടും പണം ഈടാക്കും. ഇതിൽ വീണുപോകുന്നവർ കയ്യിൽ തുകയില്ലെങ്കിൽ കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പിൻവലിച്ചും കൊടുക്കുന്നു. ഒടുവിൽ തട്ടിപ്പാണെന്നു തിരിച്ചറിയുമ്പോഴേക്കും വൻ തുക നഷ്ടപ്പെട്ടിരിക്കും. മാനക്കേട് ഓർത്തു പുറത്തു പറയാത്തവരാണു കൂടുതലും. എന്നാൽ ചിലർ പൊലീസിൽ പരാതിപ്പെടും. ഇങ്ങനെ 6511 ദിർഹം നഷ്ടപ്പെട്ട ഇന്ത്യക്കാരനാണ് ഏറ്റവും ഒടുവിൽ കേസു കൊടുത്തത്. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് സംഘം വലയിലാകുന്നത്. തട്ടിപ്പിലൂടെ ഈടാക്കിയ തുക 80 പേരിൽനിന്നും ഈടാക്കി അതാതു വ്യക്തികൾക്കു തിരിച്ചുനൽകിയതായും പൊലീസ് അറിയിച്ചു. നിയമലംഘകർക്കു 6 മാസം തടവും 2 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ. വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കു സൈബർ കുറ്റകൃത്യ നിയമം അനുസരിച്ചു 2 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴ ചുമത്തും.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ കൃത്രിമമായി ഉണ്ടാക്കുന്നവർക്കും ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഇവർക്ക് തടവിനു പുറമേ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും അടയ്ക്കേണ്ടിവരും.

Read More >>