ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ്

ആഗോള വളര്‍ച്ച 3.6 ശതമാനത്തില്‍ തന്നെ നിലനില്‍ക്കുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം വളര്‍ച്ച   നേടുമെന്ന്  ഐ.എം.എഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും 2020 ല്‍ വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്നും അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐ.എം.എഫ്) റിപ്പോര്‍ട്ട്. ഐ.എം.എഫ് പുറത്തുവിട്ട 'ജി20 സര്‍വേലന്‍സ് നോട്ടി'ലാണ് വളര്‍ച്ചാ നിരക്കുകള്‍ പ്രവചിക്കുന്നത്. ഏറ്റവും പുതിയ നിര്‍മ്മാണ സൂചികകള്‍ ഇന്ത്യ ഒഴികെയുള്ള വളര്‍ന്നുവരുന്ന ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ താല്‍കാലികമായ കുതിച്ചുചാട്ടമുണ്ടാക്കുമെന്നുംആഗോള വളര്‍ച്ച 3.6 ശതമാനത്തില്‍ തന്നെ നിലനില്‍ക്കുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍.

Read More >>