രേഖകളിലെ പൊരുത്തമില്ലായ്മ: കുവൈത്തില്‍ 20,000 പേരുടെ ഇഖാമ റദ്ദാക്കി

വർക്ക് പെർമിറ്റിലെ യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയും പരിശോധിച്ച് ഇഖാമ റദ്ദാക്കുകയായിരുന്നു

രേഖകളിലെ പൊരുത്തമില്ലായ്മ: കുവൈത്തില്‍ 20,000 പേരുടെ ഇഖാമ റദ്ദാക്കി

വിദ്യാഭ്യാസ യോഗ്യതയും ജോലിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20,000 പേരുടെ ഇഖാമ റദ്ദാക്കിയതായി കുവൈത്ത് സാമ്പത്തികകാര്യ സഹമന്ത്രി മറിയം അൽ അഖീൽ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചല്ലാത്ത ജോലികൾ ചെയ്തിരുന്നവരുടെ ഇഖാമയാണ് റദ്ദാക്കിയത്. പ്രവാസികളുടെ ഇഖാമ വിവരങ്ങളും ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള രേഖകളും പരിശോധിക്കാൻ വിവിധ ഏജൻസികളെ ബന്ധിപ്പിച്ച് പ്രത്യേക സംവിധാനം കൊണ്ടുവന്നതിന് ശേഷമാണ് ഇത്രയധികം പേർ പിടിക്കപ്പെട്ടത്.

വിദ്യാഭ്യാസ-ശാസ്ത്രീയ യോഗ്യതകൾക്ക് അനുസരിച്ചായിരിക്കണം പ്രവാസികൾ ചെയ്യുന്ന ജോലികളെന്നാണ് കുവൈത്തിന്റെ നയം. എന്നാൽ പല തസ്തികകളിലും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പ്രവാസികൾ ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തി. ലേബർ വിസയിൽ രാജ്യത്ത് എത്തിയശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറുന്നവരുണ്ട്. ഇവർ പലപ്പോഴും യോഗ്യതയ്ക്ക് അനുസൃതമല്ലാത്ത ജോലികളിലേക്കാണ് മാറുന്നത്. ഇത്തരക്കാരെ കണ്ടെത്താനാണ് വിവിധ ഏജൻസികളെ ബന്ധിപ്പിച്ച് സംവിധാനമുണ്ടാക്കിയത്. വർക്ക് പെർമിറ്റിലെ യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയും പരിശോധിച്ച് ഇഖാമ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് 20,000 പേരുടെ ഇഖാമ റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചാകണം തൊഴിൽ എന്നതാണ് നയം. എന്നാൽ പല തസ്തികകളിലും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് തൊഴിലെടുക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വർക്ക് പെർമിറ്റിലെ വിവരങ്ങളും വിദ്യാഭ്യാസയോഗ്യതയും വിവിധ ഏജൻസികളുടെ നെറ്റ്വർക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി ആരംഭിച്ചിരുന്നു.

നാടുകടത്തൽ കേന്ദ്രത്തിലുള്ള 500 വിദേശികളിൽ 194 പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു. ഗാർഹിക തൊഴിലാളി ഓഫീസുകൾക്കെതിരെയുള്ള പരാതിയിന്മേൽ തൊഴിലുടമകൾക്ക് 1,23,000 ദിനാർ ഈടാക്കി നൽകിയതായും മന്ത്രി അറിയിച്ചു.

ഒളിച്ചോടിയതായി പരാതിയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ പദവി സാധുതയുള്ളതാക്കാൻ 3 മാസത്തെ സമയപരിധി അനുവദിച്ചതായും അവർ പറഞ്ഞു. പിഴയടച്ച് ഇഖാമ മാറ്റാനും സൗകര്യമുണ്ടാകും. ഒളിച്ചോടിയ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നവർ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സൗകര്യം.

Next Story
Read More >>