ഡ്രാഗണിനെ കണ്ടെത്തി വളർത്തണം: ന്യൂസീലൻഡ് പ്രധാനമന്ത്രിക്ക് 11കാരിയുടെ കത്ത്

കൈക്കൂലിയായി വാഗ്ദാനം ചെയ്തത് 500 കോടി ഡോളർ

ഡ്രാഗണിനെ കണ്ടെത്തി വളർത്തണം: ന്യൂസീലൻഡ് പ്രധാനമന്ത്രിക്ക് 11കാരിയുടെ കത്ത്

വെല്ലിങ്ടൺ: പള്ളികളിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ജനഹൃദയങ്ങൾ കീഴടക്കിയ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർദേനിന് വ്യത്യസ്ത ആഗ്രഹവുമായി 11കാരിയുടെ കത്ത്. ഒരു 11 വയസ്സുകാരിയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാൻ ജസീന്തയ്ക്ക് അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. കാരണം, അത്ര ചെറിയ കുട്ടിക്ക് സാധിപ്പിച്ചുകൊടുക്കാൻ പറ്റാത്ത ആഗ്രഹങ്ങളൊന്നുമുണ്ടാകില്ലെന്നത് തന്നെ.

എന്നാൽ, ഈ പതിനൊന്നുകാരി അത്ര നിസ്സാര ആഗ്രഹമല്ല ജസീന്തയോട് പറഞ്ഞത്. എന്താണ് ആ ആഗ്രഹം എന്നല്ലേ..ഡ്രാഗണിനെക്കുറിച്ച് ന്യൂസീലൻഡ് സർക്കാർ ഗവേഷണം നടത്തണമെന്നാണ് വിക്ടോറിയ എന്ന പതിനൊന്നുകാരിയുടെ ആഗ്രഹം. ചുമ്മാതങ്ങ് ഗവേഷണം നടത്തിയാൽ മാത്രം പോര അതിനെ കണ്ടുപിടിച്ച് അവൾക്കു നൽകുകയും വേണം എന്നുകൂടി ആഗ്രഹത്തിലുണ്ട്.

ഇക്കാര്യം വ്യക്തമാക്കി ജസീന്തയ്ക്ക് വിക്ടോറിയ കത്ത് അയച്ചിരിക്കുകയാണ്.സമൂഹ്യമാദ്ധ്യമമായ റെഡ്ഡിറ്റിലൂടെ മൂത്ത സഹോദരനാണ് വിക്ടോറിയയുടെ കത്തിന്റെ കാര്യം പുറത്തുവിട്ടത്. ശക്തമായ വാക്കുകളാണ് കത്തിലുള്ളതെന്ന് സഹോദരൻ പറയുന്നു.

നെറ്റ്ഫ്‌ളിക്‌സ് സീരീസുകളുടെ ആരാധികയാണ് തന്റെ സഹോദരി. ഡ്രാഗണിനെക്കുറിച്ച് ഗവേഷണം നടത്തി സർക്കാർ അവൾക്ക് അതിനെ കണ്ടുപിടിച്ചു നൽകണം.

ഇതുകൂടാതെ, ഡ്രാഗണിന് വിദഗ്ധ പരിശീലനം നൽകാൻ അമാനുഷിക കഴിവുകൾ എങ്ങനെ വളർത്തണമെന്നതിനെക്കുറിച്ച് ഗവേഷകർ ക്ലാസ് നൽകണമെന്നും വിക്ടോറിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനെല്ലാമായി 500 കോടി ഡോളറാണ് ജസീന്തയ്ക്ക് വിക്ടോറിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. പറയുന്നതിനെക്കുറിച്ച് വലിയ അറിവൊന്നും വിക്ടോറിയയ്ക്ക് ഇല്ല. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചു നിൽക്കുകയാണ് അവളെന്ന് സഹോദരൻ പറഞ്ഞു.

വിക്ടോറിയയുടെ കത്ത് ലഭിച്ച ജസീന്ത അവൾക്ക് മറുപടി കത്തെഴുതിയിട്ടുണ്ട്. ' ഡ്രാഗണിനെക്കുറിച്ചും മറ്റും പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിൽ വളറെ താൽപര്യം തോന്നി. പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. നിങ്ങൾ എനിക്ക് തന്നെ പണം തിരിച്ചു നൽകുകയാണ്. അമാനുഷിക കഴിവിനേയും പരഹൃദയജ്ഞാനത്തേയും ഡ്രാഗണിനേയും കുറിച്ചുള്ള ഗവേഷണത്തിന് എല്ലാവിധ ആശംസകളും നേരുന്നു.'-ജസീന്ത മറുപടി കത്തിൽ പറഞ്ഞു.

Read More >>