ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക ധനസഹായവുമായി ബിഹാര്‍ സര്‍ക്കാര്‍

ട്രാന്‍സ്‌ജെന്റര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക ധനസഹായവുമായി ബിഹാര്‍ സര്‍ക്കാര്‍

രാജ്യത്താകമാനം ട്രാന്‍സ്ജന്ററുകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായവുമായി ബിഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ട്രാന്‍സ്‌ജെന്റര്‍ വെല്‍ഫെയര്‍ ബോര്‍ഡായിരിക്കും എല്‍ജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ഇതിനും പുറമെ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന് അവരുടെ താല്‍പ്പര്യപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ധനസഹായവും നല്‍കും.

ട്രാന്‍സ്‌ജെന്റര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.
Read More >>