താജ് മഹലില്‍ പൂജ നടത്തുമെന്ന് ശിവസേനയുടെ വെല്ലുവിളി

താജ്മഹലില്‍ പൂജ നടത്തുമെന്ന് ഭീഷണി മുഴക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഒരു പറ്റം സ്ത്രീകള്‍ താജ്മഹലിലെ പള്ളിയില്‍ പൂജ നടത്തിയിരുന്നു.

താജ് മഹലില്‍ പൂജ നടത്തുമെന്ന് ശിവസേനയുടെ വെല്ലുവിളി

താജ്മഹലില്‍ ആരതി നടത്തുമെന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന നേതാവും ആഗ്ര പ്രസിഡന്റുമായ വീണ ലവാനിയ. പൂജ തടയാന്‍ പോലിസിനെയും ജില്ലാ ഭരണകൂടത്തെയും വീണ വെല്ലുവിളിച്ചു.

വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താജ്മഹലിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ പോലിസിനെ അറിയിച്ചു. 1958 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ആന്റ് റിമെയ്ന്‍സ് ആക്റ്റ് അനുസരിച്ച് പുരാവസ്ഥവായി വകുപ്പിന്റെ കീഴിലുള്ള പൈതൃകകെട്ടിടങ്ങളില്‍ മതപരമായ എന്തു പ്രവര്‍ത്തി ചെയ്യുന്നതിനും വിലക്കുണ്ട്.

താജ് മഹല്‍ എന്നത് ഒരു ശവകുടീരമല്ലെന്നും അത് തേജോ മഹാലയ എന്ന ശിവന്റെ അമ്പലമാണെന്നും കഴിഞ്ഞ 17ാം തിയതി വീണ പ്രസംഗിച്ചിരുന്നു.

ആരതിയോ പൂജയോ ഒന്നും തന്നെ താജ്മഹലിന്റെ ചരിത്രത്തിലിന്നോളം ഉണ്ടായിട്ടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെയിലെ വിദഗ്ദ്ധനായ വസന്ത് സ്വരന്‍കര്‍ പറഞ്ഞു. പൂജ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

താജ്മഹലില്‍ പൂജ നടത്തുമെന്ന് ഭീഷണി മുഴക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഒരു പറ്റം സ്ത്രീകള്‍ താജ്മഹലിലെ പള്ളിയില്‍ പൂജ നടത്തിയിരുന്നു. അത് താജ് മഹല്‍ ഒരു ശിവക്ഷേത്രമാണെന്നതിന്റെ തെളിവാണെന്നാണ് അവര്‍ അവകാശപ്പെട്ടത്.

Read More >>