ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വേഗത പോരാ. ആഗോളതലത്തിൽ റാങ്കിങ്ങിൽ ഇടിവ്

ഇന്റർനെറ്റിന്റെ വേഗതയിൽ ജൂണിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. മെയിൽ ഇത് 123 ആയിരുന്നു

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വേഗത പോരാ. ആഗോളതലത്തിൽ റാങ്കിങ്ങിൽ ഇടിവ്

ആഗോളതലത്തിൽ മൊബൈൽ ഇന്റർനെറ്റിന്റെ വേഗതയിൽ ജൂണിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. മെയിൽ ഇത് 123 ആയിരുന്നു. ഇന്ത്യ 3 സ്ഥാനം പിറകിലോട്ട് പോയി. മുൻ വർഷം ജൂലൈയിൽ ഇത് 111 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 15 സ്ഥാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഫിക്സഡ് ബ്രോഡ്ബാൻസ് സേവനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആഗോളതലത്തിൽ വേഗതയിൽ ഇന്ത്യയുടെ സ്ഥാനം ജൂണിൽ 74 ആണ്. മെയിൽ ഇത് 71 ആയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ 56 ആയിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ ഇടിവ്.

ഇക്കാലത്ത് മൊബൈൽ ഇന്റർനെറ്റിന്റെയും ബ്രോഡ്ബാൻഡിന്റെയും വേഗത യഥാക്രമം 10.87 എംബിപിഎസും ഫിക്സ്ഡ് ബ്രോഡ്ബാൻഡിന്റേത് 29.06 എംബിപിഎസുമാണ്. മെയിൽ ഇത് യഥാക്രമം 11.02ഉം, 30.03 എംബിപിഎസുമായിരുന്നു.

Read More >>