ഡ്രോൺ വെടിവച്ചിട്ടുവെന്ന യു.എസ് വാദം തള്ളി ഇറാൻ

ഇറാന്റെ ഡ്രോൺ ഹോർമുസ് കടലിടുക്കിൽ വച്ച് വെടിവച്ചിട്ടുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ഇറാന്റെ വിശദീകരണം.

ഡ്രോൺ വെടിവച്ചിട്ടുവെന്ന യു.എസ് വാദം തള്ളി ഇറാൻ

വിദേശ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ ഇറാന്റെ ആളില്ലാ വിമാനം വെടിവച്ചിട്ടുവെന്ന യു.എസ് വാദം തള്ളി ഇറാൻ. വീഡിയോ ദൃശ്യങ്ങൾ തെളിവായി നൽകിയാണ് ഇറാന്റെ അവകാശവാദം. ഡ്രോൺ വെടിവച്ചിട്ടുവെന്ന് യു.എസ് പ്രസ്താവന ഇറക്കിയതിന് ശേഷം ഡ്രോൺ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടായിരുന്നു യു.എസ് വാദത്തെ ഇറാൻ തള്ളിയത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടുവെന്ന് യു.എസ് പറയുന്ന കപ്പലിന് മുകളിൽ നിന്ന് ഡ്രോൺ പകർത്തിയ വീഡിയോ ആണ് ഇറാൻ റെവല്യൂഷണറി ഗാർഡ് പുറത്തുവിട്ടത്.

ഇറാന്റെ ഡ്രോൺ ഹോർമുസ് കടലിടുക്കിൽ വച്ച് വെടിവച്ചിട്ടുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ഇറാന്റെ വിശദീകരണം.

Read More >>