മുസഫർ നഗർ കലാപകേസ്സിൽ വെള്ളപ്പൂശൽ: ബലാത്സംഗ കേസ്സ് പ്രതികളെ വെറുതെ വിട്ടു

കലാപവുമായി ബന്ധപ്പെട്ട 41 കേസ്സുകളിൽ 168 പേരാണ് പ്രതികളായുണ്ടായിരുന്നത്. ഇതിൽ 40 കേസ്സുകളിലേയും പ്രതികളെ കോടതി വെറുതെ വിട്ടു.

മുസഫർ നഗർ കലാപകേസ്സിൽ വെള്ളപ്പൂശൽ: ബലാത്സംഗ കേസ്സ് പ്രതികളെ വെറുതെ വിട്ടു

സാക്ഷികളും പൊലീസും ഒന്നിനു പിന്നാലെ ഒന്നായി കൂറുമാറി; പരസ്യമായി ഇരകളെ ഭീക്ഷണപ്പെടുത്തി; ബലാത്സംഗ കേസ്സുകളിൽ വൈദ്യപരിശോധന നടന്നത് ആഴ്ചകൾക്ക് ശേഷം; ഒരു കേസ്സിൽ മൂന്നു മാസത്തിനു ശേഷം; ക്രമകേടുകൾ നടത്തിയ പൊലീസിനേയോ ഡോക്ടർമാരേയോ ക്രോസ വിസ്താരം ചെയ്യാൻ പ്രോസിക്യൂഷൻ തയ്യാറായില്ല... ഫലമോ? മുസഫർ നഗർ കലാപത്തിനിടെ ഉണ്ടായ ബലാത്സംഗ കേസ്സുകളിലെ പ്രതികളെല്ലാം രക്ഷപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട 41 കേസ്സുകളിൽ (10 കൊലപാതകകേസ്- 65 പേർ കൊല്ലപ്പെട്ടു. 26 കലാപകേസ്. നാല് കൂട്ട ബലാത്സംഗകേസ്) 168 പേരാണ് പ്രതികളായുണ്ടായിരുന്നത്. ഇതിൽ 40 കേസ്സുകളിലേയും പ്രതികളെ കോടതി വെറുതെ വിട്ടു. മുസ്‌ലിംകളെ ആക്രമിച്ച കേസ്സുകളിലെ പ്രതികളെയാണ് വെറുതെ വിട്ടത്. മുസ്‌ലിംകൾ പ്രതികളായ ഒരു കേസ്സിൽ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്.

ഒരു ബലാത്സംഗ കേസ്സിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത് മൂന്നു മാസത്തിനു ശേഷമാണ്. ശരീരത്തിൽ പരിക്കുകൾ ഒന്നും കണ്ടെത്തിയില്ലെന്നാണ് പരിശോധന നടത്തിയ ഡോക്ടർ കോടതിയിൽ പറഞ്ഞത്. എന്നാൽ പെൺകുട്ടി 17 ആഴ്ച ഗർഭിണി ആയിരുന്നുവെന്നു കണ്ടെത്തിയെന്നും ഡോക്ടർ മൊഴി നൽകി. പരിശോധനയ്ക്കുണ്ടായ കാലതാമസത്തെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറേയോ അന്വേഷണ ഉദ്യോഗസ്ഥനെയോ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ ശ്രമിച്ചില്ല. മറ്റൊരു കേസ്സിൽ പരാതി ലഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് വൈദ്യപരിശോധന നടന്നത്. എന്നാൽ ഡോക്ടറുടെ കണ്ടെത്തലുകൾ കോടതിയുടെ വിധി പ്രസ്താവനയിലില്ല.

മൂന്നാമത്തെ കേസ്സിൽ ഡോക്ടറെ സാക്ഷിയായി കൂടി പരിഗണിച്ചിട്ടില്ല. ഇത് നിയമ നടപടിക്രമങ്ങളുടെ വ്യക്തമായ ലംഘനമാണ്. നാലമത്തെ കേസ്സിൽ പരാതി നൽകിയതിനു 40 ദിവസത്തിനു ശേഷമാണ് വൈദ്യപരിശോധന നടന്നത്. അഞ്ചു കുട്ടികളുടെ അമ്മയായ ഇവരിൽ വൈദ്യപരിശോധന നടത്തുന്നതിൽ കാര്യമില്ല. ബലാത്സംഗം നടന്നതായി തെളിവില്ലെന്നാണ ഡോക്ടർ റിപ്പോർട്ട് നൽകിയത്. ഇതിലും ക്രോസ് വിസ്താരം നടന്നില്ല.

ബലാത്സംഗത്തിനിരയായ രണ്ടു പേർ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചതായും കോടതിയിൽ മൊഴി നൽകിയിരുന്നെങ്കിലും പൊലീസ്സിൽ നിന്നും റിപ്പോർട്ട് തേടുകയോ അവരെ വിസ്തരിക്കുകയോ ചെയ്തില്ല. നാലു കേസ്സുകളിലായി ബന്ധുക്കളായ ഏഴു സാക്ഷികൾ മൊഴിമാറ്റി പറഞ്ഞു. അവർ സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കലാപമുണ്ടായപ്പോഴേക്കും രക്ഷപ്പെട്ടെന്നുമാണ് അവർ കോടതിയിൽ പറഞ്ഞത്.വെള്ളപ്പേപ്പറിൽ ഭീഷണിപ്പെടുത്തി പൊലീസ് ഒപ്പിട്ടു വാങ്ങിച്ചതായും ബലാത്സംഗത്തിനിരയായവർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും കോടതി നടപടി സ്വീകരിച്ചില്ല.

ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാരി​ൽ മ​ന്ത്രി​യാ​യ സു​രേ​ഷ് റാ​ണ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ​ഞ്ജീ​വ് ബ​ല്യാ​ൻ, ബി.​ജെ.​പി എം.​എ​ൽ.​എ സം​ഗീ​ത് സോം, ​മു​തി​ർന്ന ബി.​ജെ.​പി നേ​താ​വ് ഉ​മേ​ഷ് മാ​ലി​ക് എ​ന്നി​വ​ർക്കെ​തി​രെ കേ​സ്സുക​ൾ പി​ൻ​വ​ലി​ക്കാ​ൻ ജി​ല്ലാ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ക​ത്ത​യ​ച്ച​ത്​ നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു.

Read More >>