രവി ശാസ്ത്രി തുടരുമോ?

നിലവിൽ ഭരത് അരുമാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ. സഞ്ജയ് ബാംഗറാണ് ബാറ്റിങ് പരിശീലകൻ. ആർ ശ്രീധർ ഫീൽഡിങ് പരിശീലകൻ. ഫിസിയോതെറാപിസ്റ്റ്, ട്രെയിനർ തസ്തികകളിൽ നിലവിൽ ആളില്ല. ലോകകപ്പ് തോൽവിയെത്തുടർന്ന് ഈ സ്ഥാനങ്ങളിലുള്ള ശങ്കർ ബാസുവും പാട്രിക് ഫാർഹാർട്ടും തൽസ്ഥാനങ്ങൾ രാജി വെയ്ക്കുകയായിരുന്നു.

രവി ശാസ്ത്രി തുടരുമോ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവിശാസ്ത്രി തുടരാൻ സാദ്ധ്യതയുള്ളതായി ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ നിന്ന് പുറത്തായെങ്കിലും പരിശീലകനെന്ന നിലയിൽ ശാസ്ത്രി ഇന്ത്യക്ക് നേട്ടമുണ്ടാക്കിയെന്ന് ബി.സി.സി.ഐയും ടീം അംഗങ്ങളും കരുതുന്നതെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ' ടീമിനുവേണ്ടി ശരിയായതെല്ലാം ശാസ്ത്രി ചെയ്തു. ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ രണ്ടാമതുമെത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഒരു മത്സരത്തിൽ മോശം പ്രകടനം പുറത്തെടുത്തത് വച്ച് പരിശീലകനെ വിലയിരുത്താനാവില്ല. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കുകയാണെങ്കിൽ ശാസ്ത്രിക്ക് പരിഗണന ലഭിക്കും"- ഉദ്യോഗസ്ഥൻ പറഞ്ഞു.

പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് ബി.സി.സി.ഐ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഉപദേശക സമിതിക്ക് ചുമതല നൽകിയിരുന്നു.

പരിശീലക തസ്തികകളിലേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ഈമാസം 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. നിലവിലെ പരിശീലകർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഇതിനാൽ രവി ശാസ്ത്രി, സഞ്ജയ ബാംഗർ, ആർ ശ്രീധർ എന്നിവർക്ക് 'ഓട്ടോമാറ്റിക് എൻട്രി' ലഭിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നിലവിൽ ഭരത് അരുമാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ. സഞ്ജയ് ബാംഗറാണ് ബാറ്റിങ് പരിശീലകൻ. ആർ ശ്രീധർ ഫീൽഡിങ് പരിശീലകൻ. ഫിസിയോതെറാപിസ്റ്റ്, ട്രെയിനർ തസ്തികകളിൽ നിലവിൽ ആളില്ല. ലോകകപ്പ് തോൽവിയെത്തുടർന്ന് ഈ സ്ഥാനങ്ങളിലുള്ള ശങ്കർ ബാസുവും പാട്രിക് ഫാർഹാർട്ടും തൽസ്ഥാനങ്ങൾ രാജി വെയ്ക്കുകയായിരുന്നു.

ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ പരിശീലകസ്ഥാനത്ത് കുറഞ്ഞത് രണ്ടുവർഷം സേവനം അനുഷ്ഠിച്ച വ്യക്തിയായിരിക്കണം അല്ലെങ്കിൽ ഐ.സി.സി അസോസിയേറ്റ് രാജ്യത്തിന്റെ പരിശീലകനോ ഐ.പി.എല്ലിലോ തത്തുല്യമായ ലീഗുകളിലെയോ പരിശീലകനായിട്ടുള്ള ആളായിരിക്കണം എന്നതാണ് മുഖ്യ പരിശീലകനുള്ള യോഗ്യത. ലീഗുകളിലോ ഫസ്റ്റ് ക്ലാസ് ടീമുകളിലോ ദേശിയ എ ടീമുകളിലോ കുറഞ്ഞത് മൂന്നു വർഷമെങ്കിലും പരിശീലക പദവിയിലിരുന്നിട്ടുള്ളവരെയും പരിഗണിക്കും. കുറഞ്ഞത് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം അല്ലെങ്കിൽ പരിശീലകർക്കുള്ള ബി.സി.സി.ഐയുടെ ലെവൽ-3 സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതാണ് മറ്റൊരു യോഗ്യത. പ്രായപരിധി 60 വയസിൽ കൂടരുതെന്നും യോഗ്യതാ മാനദണ്ഡങ്ങളിൽ പറയുന്നു. ബാറ്റിംഗ് പരിശീലകൻ കുറഞ്ഞത് 10 ടെസ്റ്റുകളോ 25 ഏകദിനങ്ങലോ പൂർത്തിയാക്കണമെന്നും ബി.സി.സി.ഐ നിർദേശിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രിയടക്കമുള്ളവരുടെ കരാർ കാലാവധി ലോകകപ്പോടെ അവസാനിച്ചിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനം മുൻനിർത്തി 45 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നൽകി. ഓഗസ്റ്റ് മൂന്നു മുതൽ സെപ്തബർ മൂന്നു വരെയാണ് വെസ്റ്റ് ഇൻഡീസ് പര്യടനം. വിൻഡീസ് പര്യടനത്തിനു ശേഷം സെപ്തംബർ 15ന് ഇന്ത്യാ-ദക്ഷിണാഫ്രിക്ക പരമ്പരയും തുടങ്ങും. ഇതിന് മുൻപേ പരിശീലക നിയമനം പൂർത്തിയാക്കാനാണ് ബി.സി.സി. ഐ ശ്രമം. ശാസ്ത്രിയും ബൗളിങ് കോച്ച് ഭരത് അരുണും തൽസ്ഥാനങ്ങളിലേക്ക് വീണ്ടും അപേക്ഷിക്കുമെന്നാണ് കരുതുന്നത്.


Read More >>