ഇറാന്റെ ആണവകരാർ ലംഘനം ഗൗരവമുള്ളതല്ല: യൂറോപ്യൻ യൂണിയൻ

2015ൽ ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പിട്ട ആണവഉടമ്പടിയിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടത്. തങ്ങൾക്കെതിരായ ഉപരോധങ്ങൾ നീക്കാൻ ഉടമ്പടി ഒപ്പുവച്ച പാശ്ചാത്യരാജ്യങ്ങൾ യു.എസ്സിനോട് ആവശ്യപ്പെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.

ഇറാന്റെ ആണവകരാർ ലംഘനം ഗൗരവമുള്ളതല്ല: യൂറോപ്യൻ യൂണിയൻ

ഇറാൻ അടുത്തിടെ ലംഘിച്ച 2015ലെ ആണവകരാറിലെ വ്യവസ്ഥ ഗൗരവമേറിയതല്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി. തിങ്കാളാഴ്ചയായിരുന്നു യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക മൊഗേറിനിയുടെ പ്രസ്താവന. ഇറാനും ലോകരാജ്യങ്ങളുമായുള്ള ആണവ ഉടമ്പടി നിലനിർത്താനുള്ള മാർഗ്ഗങ്ങൾ തേടി യൂറോപ്യൻ രാജ്യങ്ങളുടെ വിദേശമന്ത്രിമാർ ബ്രസൽസിൽ നടത്തുന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. ഇറാൻ നടത്തിയ ലംഘനം അത്ര ഗൗരവത്തോടെ കാണേണ്ടതില്ല. അവ പഴയപടിയാക്കാവുന്നതേയുള്ളൂവെന്നും അവർ പറഞ്ഞു. 'നടപടിയിൽ നിന്ന് പിൻമാറാനും കരാർ വ്യവസ്ഥകൾ പൂർണ്ണമായും അനുസരിക്കാനും തങ്ങൾ ഇറാനെ സ്വാഗതം ചെയ്യുന്നു. സാങ്കേതികമായി ഇറാൻ ചെയ്തത് ശരിയായില്ല. അതിൽ ഞങ്ങൾക്ക് വേദനയുണ്ട്. പക്ഷേ ഇതെല്ലാം തിരിച്ച് പഴയതുപോലെ ആക്കാൻ സാധിക്കും. ആണവകരാറിൽ ഒപ്പുവച്ച ഒരു രാഷ്ട്രവും ഇറാന്റെ ഈ നടപടിയെ ഗൗരവത്തോടെ എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ രാജ്യങ്ങൾ മുതിരില്ല.'- അവർ പറഞ്ഞു.

ആണവകരാർ സംരക്ഷിക്കാൻ ഒരു ചെറിയ ജാലകം തുറന്നുകിടപ്പുണ്ടെന്നും യു.കെ വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു. യു.എസ് തങ്ങളുടെ സഖ്യകക്ഷിയാണെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ജെറമി ഹണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉടമ്പടി സംരക്ഷിക്കാൻ യൂറോപ്പ് ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഫ്രഞ്ച് വിദേശമന്ത്രി ജീൻ വെസ് ലേ ഡ്രിയാൻ അഭിപ്രായപ്പെട്ടു.

2015ൽ ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പിട്ട ആണവഉടമ്പടിയിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടത്. തങ്ങൾക്കെതിരായ ഉപരോധങ്ങൾ നീക്കാൻ ഉടമ്പടി ഒപ്പുവച്ച പാശ്ചാത്യരാജ്യങ്ങൾ യു.എസ്സിനോട് ആവശ്യപ്പെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.

മാസങ്ങൾ കാത്തിരുന്നിട്ടും ഇത് സാധ്യമാകാത്ത സാഹചര്യത്തിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും ചർച്ചകൾക്ക് വഴിയന്വേഷിച്ച് യൂറോപ്യൻ രാജ്യങ്ങൾ യോഗം ചേർന്നത്.

Read More >>