കങ്കണ മാപ്പുപറയണം; ബഹിഷ്‌കരണ ഭീഷണിയുമായി സിനിമാ മാദ്ധ്യമപ്രവര്‍ത്തകര്‍

തനിക്കെതിരേ നുണപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കങ്കണ പിടിഐയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ ജെ റാവുവിനെതിരേ പൊട്ടിത്തെറിച്ചിരുന്നു.

കങ്കണ മാപ്പുപറയണം; ബഹിഷ്‌കരണ ഭീഷണിയുമായി സിനിമാ മാദ്ധ്യമപ്രവര്‍ത്തകര്‍

മാദ്ധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ കങ്കണ റണാവത്തിനെ ബഹിഷ്‌ക്കരിക്കാനൊരുങ്ങി എന്റര്‍ടെയ്ന്‍മെന്റ് ജേര്‍ണലിസ്റ്റ് ഗില്‍ഡ്. കങ്കണയ്ക്ക് ഇനി മാദ്ധ്യമകവറേജ് നല്‍കേണ്ടെന്നാണ് ഗില്‍ഡിന്റെ തീരുമാനം. തനിക്കെതിരേ നുണപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കങ്കണ പിടിഐയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ ജെ റാവുവിനെതിരേ പൊട്ടിത്തെറിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനുമായി കൊമ്പുകോര്‍ക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായിരുന്നു.

ബാലാജി ടെലിഫിലിം, കങ്കണ റണാവത്തും താങ്കളും ഖേദം പ്രകടിപ്പിച്ചുകൊണ്ട് പൊതുപ്രസ്താവന നടത്തണമെന്ന് എക്ത കപൂറിനുള്ള കത്തില്‍ എന്റര്‍ടെയ്ന്‍മെന്റ് ജേര്‍ണലിസ്റ്റ് ഗിള്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം എക്ത കപൂറിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന് ചിത്രത്തിന്റെ മാദ്ധ്യമകവറേജിനെ ബാധിക്കാത്ത തരത്തിലായിരിക്കും സംഘടന പ്രവര്‍ത്തിക്കുക എന്നും അവര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കങ്കണ മോദിക്ക് പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണ് അവര്‍ക്കെതിരേ മാദ്ധ്യമപ്രവര്‍ത്തകര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നതെന്് കങ്കണ അഭിപ്രായപ്പെട്ടിരുന്നു.

Read More >>