യുഎസ് സന്ദര്‍ശനത്തിനെത്തുന്ന ഇമ്രാന്‍ഖാന്‍ ആഢംബര ഹോട്ടല്‍ ഒഴിവാക്കുന്നു, പകരം പാക്. സ്ഥാനപതിയുടെ ഔദ്യോഗിക വസതി

പാക്കിസ്താന്‍ സ്ഥാനപതി ആസാദ് മജീദ് ഖാന്റെ വസതിയില്‍ താമസിക്കുന്നത് ചെലവുകള്‍ കുറയ്ക്കുമെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും അതിനോട് അത്ര യോജിപ്പില്ലെന്ന് ചില മാധ്യമങ്ങള്‍

യുഎസ് സന്ദര്‍ശനത്തിനെത്തുന്ന ഇമ്രാന്‍ഖാന്‍ ആഢംബര ഹോട്ടല്‍ ഒഴിവാക്കുന്നു, പകരം പാക്. സ്ഥാനപതിയുടെ ഔദ്യോഗിക വസതി

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് യുഎസ്സിലെത്തുന്ന പാക് പ്രധാനമന്ത്രി ആഢംബരങ്ങള്‍ ഒഴിവാക്കുന്നു. രാജ്യത്തിന്റെ അംബാസിഡറുടെ ഔദ്യോഗിക വസതിയില്‍ തന്നെ താമസിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ജൂലൈ 21 നാണ് യുഎസ് സന്ദര്‍ശനം ആരംഭിക്കുന്നത്.

പാക്കിസ്താന്‍ സ്ഥാനപതി ആസാദ് മജീദ് ഖാന്റെ വസതിയില്‍ താമസിക്കുന്നത് ചെലവുകള്‍ കുറയ്ക്കുമെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും അതിനോട് അത്ര യോജിപ്പില്ലെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്യുന്നു.

ഏത് വിദേശപ്രതിനിധിയും രാജ്യത്തെത്തിയാല്‍ അവരുടെ സുരക്ഷാ ചുമതല രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ്. അവരുടെ വരവ് നഗരത്തിലെ ഗതാഗതത്തെ ബാധിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ സിവില്‍ ഭരണകൂടത്തിന്റെ ചുമതലയുമാണ്.

വാഷങ്ടണിലെ നയതന്ത്രസ്ഥാനപതികളുടെ ഔദ്യോഗിക വസതികള്‍ നില്‍ക്കുന്ന കണ്ണായ സ്ഥലത്തുതന്നെയാണ് പാക്-സ്ഥാനപതി കാര്യാലയവും. ഇന്ത്യയും ജപ്പാനും അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങളും ഇവിടെതന്നെയാണ്.

മുഴുവന്‍ മീറ്റിങ്ങുകളും നടത്താന്‍ ആവശ്യമായ സ്ഥലസൗകര്യം ഔദ്യോഗിക വസതിയിലില്ലാത്തതിനാല്‍ പലതും എംബസിയിലേക്ക് മാറ്റേണ്ടിവരും. അതിനുവേണ്ടി വാഷിങ്ടണിലെ ഗതാഗതത്തിരക്കിലൂടെ യാത്ര ചെയ്യുക ശ്രമകരമായിരിക്കുമെന്നാണ് സിവില്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

Read More >>