പറഞ്ഞു വരപ്പിച്ച ചിത്രങ്ങള്‍ക്ക് പണം കൊടുക്കാതെ കൃഷി മന്ത്രി സുനില്‍കുമാറിന്റെ ഓഫീസ്: പരാതിയുമായി പ്രശസ്ത ചിത്രകാരന്‍ ബാബു കെ ജി

ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഇഷ്ടമാണ്, പക്ഷേ, അത് വരച്ച കലാകാരന്മാര്‍ക്ക് പണം നല്‍കണമെന്ന് അവരില്‍ പലരും ഓര്‍ക്കാറില്ല. ഇങ്ങനെയായാല്‍ ചിത്രകാരന്മാര്‍ എങ്ങിനെയാണ് ജീവിക്കുക? പ്രശസ്ത ചിത്രകാരന്‍ ബാബു കെ ജി എഫ്ബിയില്‍ കുറിച്ചതാണ് ഇത്

പറഞ്ഞു വരപ്പിച്ച ചിത്രങ്ങള്‍ക്ക് പണം കൊടുക്കാതെ കൃഷി മന്ത്രി സുനില്‍കുമാറിന്റെ ഓഫീസ്:  പരാതിയുമായി പ്രശസ്ത ചിത്രകാരന്‍ ബാബു കെ ജി

പറഞ്ഞു വരപ്പിച്ച ചിത്രങ്ങള്‍ക്ക് പണം കൊടുക്കാതെ കൃഷി മന്ത്രി സുനില്‍കുമാറിന്റെ ഓഫീസ്: പരാതിയുമായി പ്രശസ്ത ചിത്രകാരന്‍ ബാബു കെ ജി

എത്രയോ വർഷങ്ങളായി കേരള ലളിതകലാ അക്കാദമിയിലേക്കോ കേന്ദ്ര ലളിതകലാ അക്കാദമിയിലേക്കോ കേരളത്തിലെ ഏതെങ്കിലും മറ്റ് അവാർഡ് കമ്മറ്റിയിലേക്കോ ഞാനെന്റെ ചിത്രം അയച്ച് കൊടുക്കാറില്ല.

എന്നാൽ അമേരിക്കയിലും ജർമ്മനിയിലും നടന്ന പ്രദർശനത്തിലേക്ക് ഇന്ത്യയിലെ പ്രശസ്തനായ ലോകത്തിൽ നിന്നും ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഫെല്ലോഷിപ്പ് ലഭിച്ച MFA ബിരുദധാരിയായ ഒരു ചിത്രകാരനൊപ്പം ഞാനും സെലക്ഷന് അയച്ചിരുന്നു...

ആ സുഹൃത്തിനെ റിജക്ട് ചെയ്ത് രണ്ട് രാജ്യങ്ങളിലും എന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ 600 കലാകാരന്മാരിൽ നിന്നാണ് 20 പേരെ അമേരിക്കയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്... ഏഷ്യയിൽ നിന്നും ഉള്ള മൂന്ന് പേരിൽ ഒരാൾ ഞാനായിരുന്നു.

ലോകത്തിലെ 450 കലാകാരൻമാരിൽ നിന്നാണ് 25 പേരെ ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്...

സംശയമുള്ളവർക്ക് അവരയച്ച മെയിൽ അയച്ചുതരാം...

ഇന്ത്യയിലെ 45 ആർട്ടിസ്റ്റുകളിൽ നിന്നാണ് ചൈനയിലേക്ക് 5 കലാകാരന്മാരെ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്... അതിൽ ഒരാളായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു...

കൂടെ ഉണ്ടായിരുന്ന നാല് പേരും ഇന്ത്യയിലെ പ്രശസ്തമായ കോളേജിലെ പ്രിൻസിപ്പൾമാരും പ്രൊഫസർമാരും ആയിരുന്നു.

കുറച്ച് മാസങ്ങൾ മുമ്പ് കന്നട യൂണിവേഴ്സിറ്റിയും ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് മൈസൂരും ഇന്ത്യയിലെ പത്ത് സീനിയർ ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ നാഷണൽ ക്യാമ്പിലും ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.

എം എഫ് എ യും എംഫിൽലും മാത്രമാണ് അവിടെ കോഴ്സ്.

ക്യാമ്പ് കഴിഞ്ഞപ്പോൾ എന്നെ അവിടെ അധ്യാപകനായി നിയമിക്കാൻ അവർ തീരുമാനിക്കുകയുണ്ടായി....

പത്താം ക്ലാസ്സ് മാത്രം പാസ്സായ സർട്ടിഫിക്കറ്റേ എനിക്കുള്ളൂ...

ചിത്രകലാ സംബന്ധിയായ ഒരു അക്കാഡമി സർട്ടിഫിക്കറ്റും ഇല്ലാത്തതു കൊണ്ട് നിയമപരമായി സാധിക്കാത്തതു കൊണ്ട് വളരെ വിഷമിച്ച് അവർ എന്നെ വല്ലപ്പോഴും ഡെമോൺട്രേഷന് വിളിക്കാമെന്ന് പറഞ്ഞ് വിട്ടു...

ഇത്രയും എഴുതേണ്ടി വന്നത്... കൃഷിമന്ത്രി യുടെ ഓഫീസിലേക്ക് അവർ ഒരു പാട് നിർബന്ധിച്ച്‌ ആവശ്യപ്പെട്ട് വരച്ചു കൊടുത്ത കൃഷിക്കാരുടെ ജീവിതം പ്രമേയമാക്കിയ 10 വലിയ എണ്ണ ഛായാ ചിത്രങ്ങൾക്ക് പ്രതിഫലം തരുന്നില്ല ...

എന്നാൽ ആ പത്ത് ചിത്രങ്ങളുടെയും അടിയിൽ ആ ചിത്രം സ്പോൺസർ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് വളരെ വലുപ്പം കൂടിയ അക്ഷരത്തിൽ എഴുതപ്പെട്ടിട്ടുമുണ്ട്... വർഷങ്ങൾക്ക് മുമ്പ് ആ ചിത്രങ്ങൾ സ്പീക്കറും മറ്റ് ഒരു പാട് മന്ത്രിമാരും കൂടി അത് പ്രകാശനം ചെയ്യപ്പെട്ട സന്ദർഭത്തിൽ തന്നെ ....!

കിട്ടിയത് ആകെ എൺപത്തയ്യായിരം രൂപയാണ് ...

വിളിച്ചാൽ ഫോണും എടുക്കുന്നില്ല ...

ദൽഹിയിലുള്ള ഒരു മലയാളി കൊറിയയിൽ ബുസാൻ ആർട് ഫെയറിൽ എക്സിബിറ്റ് ചെയ്യാൻ " ലിറ്റിൽ ബേർഡ് " എന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ദൽഹിയിൽ അദ്ദേഹം താമസിക്കുന്ന വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി, അവിടെ ഒരു മാസം താമസിപ്പിച്ച് വരപ്പിച്ച്‌ വാങ്ങി കൊറിയയിലേക്ക് കൊണ്ടുപോയി പ്രദർശിപ്പിച്ചു...

എന്റെ കയ്യിൽ ഉണ്ടായിരുന്ന അയ്യായിരം രൂപയും വാങ്ങിയാണ് പോയത്.

ആ പണവും തന്നില്ല ചിത്രത്തിന്റെ പണവും തന്നില്ല.

പകരം അയാളുടെ ഭാര്യയോട് ഞാൻ മോശമായി പെരുമാറി എന്ന് ഒരു വർഷത്തിനു ശേഷം ഇന്ത്യ മുഴുവൻ പറഞ്ഞ് നടന്നു...

അതായത് എം എഫ് ഹുസൈൻ തുടങ്ങിയ മാസ്റ്റേഴ്സിന്റെ ഷോ കേന്ദ്ര ലളിതകലാ അക്കാദമി അവരുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയപ്പോൾ അതിൽ ഞാനും സെലക്ട് ചെയ്യപ്പെട്ടപ്പോൾ ആ ഷോ അയാൾ കണ്ടതിനു ശേഷം അത്ഭുതത്തോടെ എന്നെ വിളിച്ചപ്പോൾ .... ആ സന്ദർഭത്തിൽ എനിക്ക് തരാനുള്ള പണം ഞാൻ ചോദിച്ചതിന് ശേഷം മാത്രം....!

ഞാനിതുവരെ ഭൂമിയിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല.

എന്നെ ഒരു ദിവസത്തെ പരിചയമെങ്കിലും ഉള്ള ആരും അത് പറയും എന്ന് ഞാൻ കരുതുന്നില്ല ...

തൃശൂരിലുള്ള സ്റ്റീഫേട്ടൻ (Spinix വര കമ്പനിയുടെ ഉടമ) കാല് പിടിച്ച് യാചിച്ചപ്പോൾ നാല് ചായാ ചിത്രങ്ങൾ ചന്ദ്ര ദത്ത് മാഷുടെ വരച്ച് കൊടുത്തു...

പണം ചോദിച്ച് വിളിക്കുമ്പോൾ ഫോണെടുക്കുന്നില്ല ...

ഈ രീതിയിലാണ് ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ഈ നാട് സമ്മാനിച്ച യാതനകൾ....

ഞാനൊരു പരാതിയും ആരോടും പറഞ്ഞിട്ടില്ല ...

ഇതെല്ലാം എനിക്ക് കലക്കുവേണ്ടി സഹിക്കാവുന്ന കാര്യങ്ങളായിരുന്നു ...

പക്ഷെ ഒട്ടും താങ്ങാനാവാത്തത് ഇന്നലെ ദാമോദരൻ നമ്പിടി എന്ന ചിത്രകലയുടെ തലതൊട്ടപ്പൻ എന്നവകാശപ്പെടുന്ന മനുഷ്യൻ

എന്നെ ഒരു വനിത ഷെയർ ചെയ്ത എന്റെ ഒരു പെയിന്റിംഗിനെ കലണ്ടർ ചിത്രം എന്നു് പരിഹസിച്ച് വളരെ അധിക്ഷേപിച്ച് കമന്റ് ഇടുന്നു ...

മറ്റു ചിലർ ആ വിഷയത്തിൽ വേറെ പോസ്റ്റുകളിട്ട് അതൊരു ചർച്ചയാക്കി മാറ്റിക്കഴിഞ്ഞു.

രണ്ടു് വർഷം മുമ്പും ഈ മനുഷ്യൻ ഇതേ കമന്റ് മറ്റൊരു ചിത്രത്തിനടിയിലും ഇട്ടിരുന്നു.

എന്ത് മാറ്റമാണ് ഞാൻ വരുത്തേണ്ടത് എന്ന് ചോദിച്ചപ്പോൾ അന്നും ഒന്നും മിണ്ടിയില്ല, ഇന്നലെയും മിണ്ടുന്നതുമില്ല....

ഈ നാട്ടിൽ ചിത്രകല ചെയ്ത് എങ്ങനെ ജീവിക്കാൻ സാധിക്കും എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല ...

ഇന്ത്യയിൽ കൃഷി ചെയ്ത് കൃഷിക്കാർ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന ആചാരംപോലെ

( സെക്രട്ടേറിയറ്റിലെ ഈ കൃഷി ചിത്രങ്ങളുടെ പ്രകാശന ചടങ്ങിൽ എല്ലാ മന്ത്രിമാരുടെയും ചാനലുകാരുടെയും സാന്നിദ്യത്തിൽ , എന്റെ പ്രസംഗത്തിൽ മൂന്നര ലക്ഷം കർഷകർ ഇന്ത്യയിൽ 12 വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തിട്ടുള്ള വസ്തുത ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു)

ഉപജീവനത്തിനായി ചിത്രം വരക്കുന്ന കലാകാരന്മാരും 'ആത്മഹത്യ ആചാരം' അനുഷ്ടിക്കേണ്ട അതിദയനീയമായ - അതിദാരുണമായ അവസ്ഥയിലാണ്...

ഇത് എന്റെ മാത്രം അവസ്ഥയല്ല...

നിരാലംബരായ എന്റെ മറ്റു പല സുഹൃത്തുക്കളും നിരന്തരമായി ഇതിനോട് സമാനമായ പരാധികൾ പറയുന്നുണ്ട്...

ഇപ്പോൾ ആചാരങ്ങളുടെ ഒരു സുവർണ്ണകാലഘട്ടം കൂടിയാണല്ലോ...!

Read More >>