പ്രവാസികൾ ആധാറിനായി കാത്തിരിക്കേണ്ട

നിലവിൽ രാജ്യത്തെത്തി ആറു മാസം താമസിച്ചതിനു ശേഷം മാത്രമെ ആധാറിനു അപേക്ഷ സമർപ്പിക്കാൻ സാധിക്കു.

പ്രവാസികൾ ആധാറിനായി കാത്തിരിക്കേണ്ട

ഇന്ത്യൻ പാസ്‌പോർട്ടുള്ള വിദേശ ഇന്ത്യക്കാർക്ക് ഇനി ആധാറെടുക്കാൻ കാത്തിരിക്കേണ്ട. ആധാർ കാർഡ് ലഭിക്കാൻ നിലവിൽ വിദേശ ഇന്ത്യക്കാർ രാജ്യത്തെത്തി 180 ദിവസം കാത്തിരിക്കണമെന്ന നയം മാറ്റം. നിലവിൽ രാജ്യത്തെത്തി ആറു മാസം താമസിച്ചതിനു ശേഷം മാത്രമെ ആധാറിനു അപേക്ഷ സമർപ്പിക്കാൻ സാധിക്കു. എൻ.ആർ.ഐക്കാർക്കുള്ള വിവിധ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ആധാർ ഭേദഗതി ബിൽ പാസ്സാക്കിയത്. 2020ഓടെ നാല് പുതിയ എംബസികൾ കൂടി തുറക്കുമെന്നും ധനമന്ത്രി അറിയിച്ചു

Read More >>