ജനാധിപത്യം പ്രതിനിധികളില്‍ നിന്ന് ഉപപ്രതിനിധികളിലേക്കോ?

നടൻ എന്ന നിലയിലും മറ്റുമുള്ള തന്റെ തിരക്കുകൾ കാരണം മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ ഒരു 'പ്രതിനിധി'യെ നിയമിച്ചിരിക്കുകയാണ് സണ്ണി ഡിയോൾ

ജനാധിപത്യം പ്രതിനിധികളില്‍ നിന്ന് ഉപപ്രതിനിധികളിലേക്കോ?

സണ്ണി ഡിയോൾ പ്രാതിനിധ്യ ജനാധിപത്യത്തിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു. ഭാവിയിൽ വ്യാപകമാകാനിരിക്കുന്ന പ്രവണതയുടെ ശക്തമായ ദൃഷ്ടാന്തം .

പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള ബി ജെ പി എം പി യാണ് സണ്ണി. നടൻ എന്ന നിലയിലും മറ്റുമുള്ള തന്റെ തിരക്കുകൾ കാരണം മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ ഒരു 'പ്രതിനിധി'യെ നിയമിച്ചിരിക്കുകയാണ് അദ്ദേഹം.ജനപ്രതിനിധിക്ക് വീണ്ടും ഒരു ഉപപ്രതിനിധി. തെരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത ജനാധിപത്യത്തേക്കാൾ നല്ലതല്ലേ ഇത് എന്ന് കരുതുന്നവരുണ്ടാവും. വയനാട്ടിൽ രാഹുൽ ചെയ്തതും ഏതാണ്ടിതിന് തുല്യമല്ലേ എന്ന് കരുതുന്നവരുണ്ടാവും. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കൂന്ന 'പ്രഫഷണൽ ' വന്നാൽ എന്താ കുഴപ്പമെന്ന് കരുതുന്നവരുണ്ടാവും. എന്തായാലും ജനാധിപത്യത്തിൽ ഒരു ഉപപ്രതിനിധി വർഗ്ഗം നിയമപരമായിത്തന്നെ പ്രാബല്യത്തിൽ വരുന്നതിന്റെ പ്രോത്ഘാടനമായിരിക്കുന്നു സണ്ണി ഡിയോളിന്റെ നീക്കം. മത്സരിക്കാൻ വ്യവസായികളെയും ജനപ്രിയസിനിമാക്കാരേയും പുരോഹിത മേലാളൻമാരേയും മറ്റുംമറ്റും തേടി നടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ വ്യാപകമാവുന്ന മുറക്ക് ജനാധിപത്യം ഈ പ്രതിനിധി വർഗ്ഗത്തിന്റെ കയ്യിൽ 'ഭദ്ര'മായിരിക്കും എന്നാശിക്കാം.

Read More >>