ബ്യാരി'സിനിമ: സാറ അബൂബക്കറിന് അനുകൂല വിധി

. നോവലിസ്റ്റിന് ബ്യാരിയുടെ നിർമാതാക്കൾ നഷ്ടപരിഹാരം നൽകണമെന്ന് മംഗളൂരു അഡീഷനൽ ഡിസ്ട്രിക് സെഷൻസ് കോടതി ഉത്തരവിട്ടു.

ബ്യാരി

സുവീരൻ സംവിധാനം ചെയ്തു ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രം ബ്യാരി പ്രമുഖ കന്നട എഴുത്തുകാരി സാറാ അബൂബക്കറിന്റെ നോവലിന്റെ 'മോഷണ'മാണെന്ന് കോടതി വിധി. എട്ട് വർഷ കാത്തിരിപ്പിന് ശേഷമാണ് വിധി

. നോവലിസ്റ്റിന് ബ്യാരിയുടെ നിർമാതാക്കൾ നഷ്ടപരിഹാരം നൽകണമെന്ന് മംഗളൂരു അഡീഷനൽ ഡിസ്ട്രിക് സെഷൻസ് കോടതി ഉത്തരവിട്ടു. തന്റെ'ചന്ദ്രഗിരിയ തീരദല്ലി'കൃതി അവലംബിച്ച് അനുമതിയില്ലാതെ നിർമ്മിച്ചതാണെന്നായിരുന്നു കാസർക്കോട്ടുകാരിയായ സാറയുടെ വാദം.ഇത് അംഗീകരിച്ച് ജില്ല സെഷൻസ് കോടതി(മൂന്ന്) ജഡ്ജി മുരളീധർ പൈ പരാതിക്കാരിക്ക് രണ്ടു ലക്ഷം രൂപയും എട്ട് വർഷത്തെ പലിശയും നൽകാൻ വിധിച്ചു.

തന്റെ നോവലിലെ കഥ അനുവാദമില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി സാറാ അബൂബക്കർ കോടതിയെ സമീപിക്കുകയായിരുന്നു. സുവീരനെയും അൽതാഫ് ഹുസൈനെയും എതിർകക്ഷികളാക്കിയായിരുന്നു കേസ്.

Read More >>