ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍

ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ വിജയഗോളുകള്‍ നേടിയത്.

ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ പ്രവേശിച്ചു. ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ വിജയഗോളുകള്‍ നേടിയത്.

ഗോളുകള്‍ മടക്കാന്‍ അര്‍ജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും തിരിച്ചടിക്കാന്‍ അവര്‍ക്കായില്ല. ചില മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ അര്‍ജന്റീനക്കായെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്കായില്ല.

Read More >>