കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി: തുടരണമെന്ന് എം.പിമാര്‍, ഇല്ലെന്ന് രാഹുല്‍

സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലിമെന്ററി പാർട്ടി യോഗത്തിലാണ് എം.പിമാർ നേരിട്ട് രാഹുലിനോട് ഈ ആവശ്യം ഉന്നയിച്ചത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി: തുടരണമെന്ന് എം.പിമാര്‍, ഇല്ലെന്ന് രാഹുല്‍

പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തു തുടരണമെന്ന എം.പിമാരുടെ ആവശ്യം തള്ളി കോൺഗ്രസ് എം.പിമാർ. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലിമെന്ററി പാർട്ടി യോഗത്തിലാണ് എം.പിമാർ നേരിട്ട് രാഹുലിനോട് ഈ ആവശ്യം ഉന്നയിച്ചത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന മുൻ നിലപാട് രാഹുൽ യോഗത്തിൽ ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ രാഹുലിന്റെ നേതൃത്വം ആവശ്യമാണെന്നും എം.പിമാർ യോഗത്തിൽ പറഞ്ഞു. 'ഇത് ഇക്കാര്യം ചർച്ച ചെയ്യാനുള്ള സമിതിയല്ല. പ്രവർത്തക സമിതിയിൽ എന്റെ തീരുമാനം അറിയിച്ചതാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏൽക്കേണ്ടതുണ്ട്' - അദ്ദേഹം വ്യക്തമാക്കി.