വിളിച്ചത് കൊടി സുനി തന്നെ; ഖത്തർ എംബസിക്ക് പരാതി നൽകുമെന്ന് വ്യാപാരി

ഖത്തറിൽ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വർണം രേഖകളില്ലാതെ വാങ്ങണമെന്ന സുനിയുടെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു.

വിളിച്ചത് കൊടി സുനി തന്നെ; ഖത്തർ എംബസിക്ക് പരാതി നൽകുമെന്ന് വ്യാപാരി

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ജയിലിലിരുന്നും ക്വട്ടേഷൻ തുടരുന്നതിന് കൂടുതൽ തെളിവുകൾ. മേയ് 23-ന് കൊടി സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി, കൊടുവള്ളി നഗരസഭാ കൗൺസിലറും ഖത്തറിൽ സ്വർണ വ്യാപാരിയുമായ കോയിശ്ശേരി മജീദ് ഖത്തറിലെ ഇന്ത്യൻ എംബസിക്കു പരാതി നൽകി. സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മജീദിന്റെ ഭാര്യ താമരശ്ശേരി ഡിവൈ.എസ്‍.പിക്കും ഇന്ന് പരാതി നൽകി.

ഖത്തറിൽ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വർണം രേഖകളില്ലാതെ വാങ്ങണമെന്ന സുനിയുടെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. സെൻട്രൽ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വീട്ടിൽ കയറി ആക്രമിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി മജീദ് പറഞ്ഞു. ഉടൻ നാട്ടിലെത്തുമെന്നും സംഭവത്തെക്കുറിച്ച് ഡി.ജി.പിക്ക് നേരിട്ട് പരാതിനൽകുമെന്നും ഖത്തറിലുള്ള മജീദ് അറിയിച്ചു.