ജി.എസ്.ടി നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനം

ലളിതമായ ജി.എസ്.ടി റിട്ടേൺ ഫയലിങ് സംവിധാനം 2020 ജനുവരി ഒന്നുമുതൽ വരും.

ജി.എസ്.ടി നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനം

ധനമന്ത്രി നിർമലാ സീതാരാമന്റെ നേതൃത്വത്തിൽ നടന്ന 35ാമത് ചരക്കു സേവന നികുതി കൗൺസിൽ യോഗത്തിൽ രജിസ്‌ട്രേഷൻ, റിട്ടേൺ ഫയലിങ് എന്നിവയുടെ നടപടി ക്രമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചു. ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും മേൽവിലാസം തിരിച്ചറിയാനും മറ്റുമായി ജി.എസ്.ടി രജിസ്‌ട്രേഷൻ സമയത്ത് ഉപയോഗിക്കാമെന്നും മറ്റു രേഖകൾ ആവശ്യമില്ല. കൂടാതെ ഒറ്റതവണ പാസ്‌വേർഡ് ഉപയോഗിച്ച് വിവരത്തിന്റെ ആധികാരികത ഉറപ്പുവരുത്താൻ കഴിയും.

ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ കാലാവധി രണ്ടു വർഷം ഉയർത്തി. ജി എസ് ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയതാണ് കൗൺസിൽ എടുത്ത ഏറ്റവും പ്രധാന തീരുമാനം. 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ജൂലൈ 31 വരെയും രണ്ട് മുതൽ അഞ്ച് കോടി വരെയുള്ളവർക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. വിറ്റുവരവ് രണ്ട് കോടിയിൽ താഴെ ഉള്ളവർക്ക് സെപ്തംബർ 30 വരെയും ജി എസ് ടി റിട്ടേൺ സമർപ്പിക്കാം. മൾട്ടിപ്ലക്‌സ് തിയറ്ററുകൾക്ക് ഇ-ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ലളിതമായ ജി.എസ്.ടി റിട്ടേൺ ഫയലിങ് സംവിധാനം 2020 ജനുവരി ഒന്നുമുതൽ വരും. എല്ലാവർക്കും ഒരു ഫോം എന്ന രീതി നടപ്പാക്കും.രണ്ടു മാസത്തിലധികം റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നാൽ ഇ-വേ ബില്ലുകൾ പുറപ്പെടുവിക്കുന്നത് തടയും.ഇ-വാഹനങ്ങളുടെ ജി.എസ്.ടി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൂടുതൽ മെച്ചപ്പെടുത്താൻ ഫിറ്റ്‌മെന്റ് കമ്മിറ്റിക്ക് ഉത്തരവിട്ടു.

Read More >>