കാൻസർ സ്ഥിതികരിക്കാതെ കിമോ: രജനി ഹാജാരാകും

കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി മെഡിക്കൽ കോളജിൽ എത്താന്‍ രജനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേഹാസ്വാസ്ഥ്യം മൂലവും വക്കീലിന്റെ അസൗകര്യത്താലും രജനിയിക്കു ഹാജാരാകുവാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

കാൻസർ സ്ഥിതികരിക്കാതെ കിമോ: രജനി ഹാജാരാകും

കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ സ്ഥിതികരിക്കാതെ കിമോതൊറാപ്പിക്കു വിധേയമാക്കിയ രജനി(38)അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജാരാകും. നാളെ രാവിലെ 10ന് കോട്ടയം മെഡിക്കൽ കോളജിലെത്താമെന്നാണ് രജനി അറയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി മെഡിക്കൽ കോളജിൽ എത്താന്‍ രജനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേഹാസ്വാസ്ഥ്യം മൂലവും വക്കീലിന്റെ അസൗകര്യത്താലും രജനിയിക്കു ഹാജാരാകുവാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ രേഖാമൂലം ആവശ്യപ്പെടാതെ ഹാജാരാകാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

ഇതനുസരിച്ച് കോട്ടയം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയപ്രകാശ് രജനിയ്ക്ക് കത്ത് നൽകുകയും ചെയ്തു. എന്നാൽ ഇവർ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജാരായിരുന്നില്ല. ഇതേ തുടർന്ന് കുറ്റരോപിതരായ ഡോക്ടർമാരുടെ മൊഴിയെടുത്ത ശേഷം അന്വേഷണ സംഘം മടങ്ങി. 22ന് രാവിലെ 10ന് അന്വേഷണകമ്മീഷൻ മുമ്പാകെ ഹാജാരാകുവാൻ തയാറാണെന്ന രജനിയുടെ മറുപടി ഇന്നലെയാണ് മെഡിക്കൽ കോളജിന് ലഭിച്ചത്.

Read More >>