കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം

നായികാനായകൻമാർ അഭിനയിക്കുന്ന ഗാനരംഗങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി.

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം

ടെലിവിഷൻ ചാനലുകളിലെ കുട്ടികളുടെ റിയാലിറ്റി ഷോകൾക്ക് കർശ്ശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്രവാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. മാന്യമല്ലാത്ത രീതിയിലുള്ള ഒരു നൃത്തച്ചുവടും കുട്ടികളെ കൊണ്ട് ചെയ്യിക്കരുത് എന്നാണ് പ്രധാനനിർദ്ദേശം. നായികാനായകൻമാർ അഭിനയിക്കുന്ന ഗാനരംഗങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി. ഈ ഷോകളിൽ അശ്ലീലമോ വയലൻസോ ഒരുതരത്തിലും അനുവദിക്കാനാവാലില്ലെന്നും വാർത്താ കുറിപ്പ് വ്യക്തമാക്കി.

കേബിൾ ടെലിവിഷൻ നെറ്റ്‍വർക്ക്സ് റെഗുലേഷൻ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വർടൈസിങ് കോഡ്സ് പ്രകാരമുള്ള നിബന്ധനകൾ ടിവി ചാനലുകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് താക്കീതു നൽകുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.

Read More >>