രാജ്യനിന്ദ: സൗദിയില്‍ അദ്ധ്യാപകനെ യൂണിവേഴ്സിറ്റി പിരിച്ചുവിട്ടു

നൗഷർഖാൻ ഒമ്പത് വർഷംമുമ്പാണ് നിയമിതനായത്. സൗദിയിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും ശക്തമായ സംവിധാനമാണ് നിലവിലുള്ളത്.

രാജ്യനിന്ദ: സൗദിയില്‍ അദ്ധ്യാപകനെ യൂണിവേഴ്സിറ്റി പിരിച്ചുവിട്ടു

സൗദി അറേബ്യയിലെ അബഹ കിങ് ഖാലിദ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ പാകിസ്താൻ സ്വദേശി നൗഷർഖാനെ പിരിച്ചുവിട്ടു. സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ രാജ്യത്തെയും ഭരണാധികാരികളെയും നിന്ദിക്കുന്നരീതിയിൽ ഇടപെട്ടതിനാണ് നടപടി. രാജ്യത്തെയും ഭരണാധികാരികളെയും സമൂഹത്തെയും ട്വിറ്ററിലൂടെ മോശമായി ചിത്രീകരിച്ച അധ്യാപകനെ യൂണിവേഴ്സിറ്റിയിൽനിന്ന് പിരിച്ചുവിട്ടെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയതായും നിയമപരമായ നടപടി കൈകൊള്ളാൻ സുരക്ഷാ വിഭാഗത്തിന് വിവരങ്ങൾ കൈമാറിയതായും യൂണിവേഴ്സിറ്റി വക്താവ് ഡോ. അബ്ദുല്ല ഹാമിദ് അറിയിച്ചു.

നൗഷർഖാൻ ഒമ്പത് വർഷംമുമ്പാണ് നിയമിതനായത്. സൗദിയിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും ശക്തമായ സംവിധാനമാണ് നിലവിലുള്ളത്.

Read More >>