ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

പശ്ചമി ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഒത്തു തീര്‍ന്നു. ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

മൂന്നു മണിക്ക് ആരംഭിച്ച ചര്‍ച്ചയില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുന്നി 24 പ്രതിനിധികള്‍ പങ്കെടുത്തു. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുകൊണ്ട് കൊല്‍ക്കത്ത പോലിസ്ചീഫ് അഞ്ജു ശര്‍മയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. മാധ്യമങ്ങള്‍ക്കും ചര്‍ച്ചാവേദിയില്‍ പ്രവേശനം അനുവദിച്ചിരുന്നു.

ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പത്തിന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഓരോ പ്രധാന ആശുപത്രിയിലും ഒരു ഉയര്‍ന്ന പോലിസ് ഓഫിസറെ സുരക്ഷാപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമിക്കും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചതിനെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായ കയ്യേറ്റശ്രമമാണ് പിന്നീട് ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്ന തരത്തില്‍ പ്രക്ഷോഭമായി മാറിയത്.

Read More >>