'ആന്റിബയോട്ടിക്കുകളെ വെല്ലുന്ന രോ​ഗാണുക്കള്‍ വര്‍ദ്ധിക്കുന്നു'

ജില്ല ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി നടത്തിയ ഏകദിന തുടർവിദ്യാഭ്യാസ പരിപാടിയിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അണുബാധ ചികിൽസാവിദ​ഗ്ദ്ധൻ ഡോ. പി.എസ് ഷഫീഖ്.

ആന്റിബയോട്ടിക്കുകളെ വെല്ലുന്ന രോ​ഗാണുക്കള്‍ വര്‍ദ്ധിക്കുന്നു

ആന്റിബയോട്ടിക് മരുന്നുകളോട് പ്രതികരിക്കാത്ത ബാക്ടീരിയകൾ വർദ്ധിക്കുന്നതായി അണുബാധ ചികിൽസാവിദ​ഗ്ദ്ധൻ ഡോ. പി.എസ് ഷഫീഖ്. ജില്ല ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി നടത്തിയ ഏകദിന തുടർവിദ്യാഭ്യാസ പരിപാടിയിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത ബാക്ടീരിയകളായിരിക്കും വരും കാലത്തെ ചികിൽസാരം​ഗത്തെ പ്രധാന വെല്ലുവിളി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോ​ഗവും ഭീഷണിയുയർത്തും. 2050 ആകുമ്പോഴേക്കും പ്രമേഹം മൂലം മരിക്കുന്നവരെക്കാളേറെ പേർ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോ​ഗം മൂലം മാത്രം മരിക്കും. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമല്ലാതെയും ഉയർന്ന ഡോസിലും ഇവ ഉപയോ​ഗിക്കരുത്. വില കൂടുംതോറും ആന്റിബയോട്ടികളുടെ ​ഗുണംകൂടും എന്ന ഒരു തെറ്റിദ്ധാരണ സമൂഹത്തിലുണ്ടെന്നും ഡോ. ഷഫീഖ് പറഞ്ഞു.

ഡോ. എം ബിജു, ഡോ സുനീഷ് കള്ളിയത്ത്, ഡോ. ഇ രാജീവ്, ഡോ. ആദർശ് രാജേന്ദ്രൻ, ഡോ പി ധൻരാജ്, ഡോ. നൗഫൽ യൂസുഫ്, ഡോ. പി.പി ബേബി മനോജ്, ഡോ. സജിത്ത് ദാമോദരൻ, ഡോ. രാധാമണി സുനിൽ, ഡോ. ദിനോയി പോൾ എന്നിവർ വിവിധ വിഷയങ്ങളില്‌ ക്ലാസ്സുകൾ നയിച്ചു. സ​​ഹകരണ ആശുപത്രി പ്രസിഡന്റ് എം ഭാസ്കരൻ ഉൽഘാടനം ചെയ്തു. ഡോ. അരുൺ ശിവശങ്കർ, ഡോ. വിജയറാം എന്നിവർ സംസാരിച്ചു.

Read More >>