ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറൻസി ലിബ്ര അടുത്ത വര്‍ഷം

വാൾസ്ട്രീറ്റ് ജേണലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറൻസി ലിബ്ര അടുത്ത വര്‍ഷം

ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറൻസിയായ ലിബ്ര 2020ൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്വന്തമായി ക്രിപ്റ്റോ കറൻസി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഫേസ്ബുക്ക് ക്രിപ്‌റ്റോകറൻസി പുറത്തിറക്കുന്നത്.

യൂബർ, മാസ്റ്റർകാർഡ്, വിസ തുടങ്ങിയവരുടെ കൺസോർഷ്യവുമായാണ് ഫേസ്ബുക്ക് ക്രിപ്‌റ്റോകറൻസി ആരംഭിക്കുന്നതിനുള്ള കരാറിലെത്തിയിരിക്കുന്നത്. കൂടാതെ അർജന്റീന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമായ മെർക്കാഡോ ലിബ്ര, ഫിൻടെക് കമ്പനിയായ സ്ട്രൈപ്പ്, ഹോട്ടൽ ബുക്കിങ് വെബ്സൈറ്റായ ബുക്കിങ്ഡോട്ട്കോം എന്നിവരുമായും ക്രിപ്‌റ്റോകറൻസി ഇടപാടിനായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്. ഡിജിറ്റൽ കറൻസിയായ ക്രിപ്‌റ്റോകറൻസി പുറത്തിറക്കുന്നത് അടുത്തിടെയാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്.

Read More >>