ബസിനുള്ളില്‍ മണിക്കൂറുകളോളും കുടുങ്ങിയ ആറു വയസ്സുകാരന്‍ യുഎഇയില്‍ കൊല്ലപ്പെട്ടു

കേരളീയനായ മാതാപിതാക്കളുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫെയ്‌സല്‍ ആണ് കൊല്ലപ്പെട്ടത്.

ബസിനുള്ളില്‍ മണിക്കൂറുകളോളും കുടുങ്ങിയ ആറു വയസ്സുകാരന്‍ യുഎഇയില്‍ കൊല്ലപ്പെട്ടു

മണിക്കൂറുകളോളം ബസിനുള്ളില്‍ അകപ്പെട്ട ആറു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. യുഎഇയില്‍ ശനിയാഴ്ചയാണ് സംഭവം. കേരളീയനായ മാതാപിതാക്കളുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫെയ്‌സല്‍ ആണ് കൊല്ലപ്പെട്ടത്. അല്‍ ക്വോസിലെ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് ഫെര്‍ഹാന്‍ ഫെയ്‌സല്‍.

പോലിസ് പറയുന്നത് പ്രകാരം സംഭവം ഇങ്ങനെയാണ്: രാവിലെ 8 മണിക്കാണ് സ്‌കൂള്‍ ബസ്് സ്‌കൂളിലെത്തിയത്. കയറിയ ഉടന്‍ ഉറങ്ങിപ്പോയതിനാല്‍ സ്‌കൂളിലെത്തിയത് കുട്ടി അറിഞ്ഞില്ല. ബസ്സ്് ഡ്രൈവറും ശ്രദ്ധിച്ചില്ല. പിന്നീട് കുട്ടികളെ വീട്ടിലെത്തിക്കാന്‍ വൈകീട്ട് 3 മണിക്ക് ബസിലെത്തിയ ഡ്രൈവര്‍ തന്നെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്ക് വിട്ടുനല്‍കുമെന്ന് പോലിസ് അറിയിച്ചു.

ഫര്‍ഹാന്റെ പിതാവ് ഫെയ്‌സല്‍ ദീര്‍ഘകാലമായി ദുബൈയില്‍ ബിസിനസ് നടത്തുന്നയാളാണ്.

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ യുഎഇയില്‍ ഒരു മുഖ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട ഒരു നഴ്‌സറി വിദ്യാര്‍ത്ഥി ശ്വാസം മുട്ടി മരിച്ചത് അടുത്തിടെയാണ്.

Read More >>